Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫെയ്മസ് ആകുവാൻ താൽപര്യമുണ്ടായിരുന്നില്ല, ചായക്കടയിൽ പോയി ഇരിക്കാനൊന്നും പറ്റില്ലല്ലോ: ദുൽഖർ

ഫെയ്മസ് ആകുവാൻ താൽപര്യമുണ്ടായിരുന്നില്ല, ചായക്കടയിൽ പോയി ഇരിക്കാനൊന്നും പറ്റില്ലല്ലോ: ദുൽഖർ

കെ ആർ അനൂപ്

, ചൊവ്വ, 4 ഓഗസ്റ്റ് 2020 (15:20 IST)
യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെയും ദുൽഖറിൻറെയും ലൈഫ് സ്റ്റൈലിനെ കുറിച്ച് അറിയുവാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. തൻറെ ജീവിത രീതിയെ കുറിച്ച് തുറന്നു പറയുകയാണ് ദുൽഖർ സൽമാൻ.
 
ഉമ്മച്ചി ഞങ്ങളെ സെലിബ്രേറ്റി രീതിയിലൊന്നും അല്ല വളർത്തിയത്. സാധാരണ ജീവിതം ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. ഞാൻ വളർന്നത് ചെന്നൈയിൽ ആയതുകൊണ്ട് കാര്യങ്ങളൊക്കെ എളുപ്പമായിരുന്നു എന്നാണ് ദുൽഖർ പറയുന്നത്. ഞാൻ അവിടത്തെ സാധാരണ ബസിൽ യാത്ര ചെയ്യാറുണ്ടായിരുന്നു. ചായക്കടയിൽ പോയി ഇരിക്കുവാനും വലിയ ഇഷ്ടമാണ്. തനിക്ക് ഫെയ്മസ് ആകുവാൻ താൽപര്യമുണ്ടായിരുന്നില്ല. കാരണം വാപ്പച്ചിയുടെ കൂടെയൊക്കെ നടക്കുമ്പോൾ അതിൻറെ ബുദ്ധിമുട്ട് ശരിക്കും അറിയാം. വെറുതെ ഒന്ന് ചായക്കടയിൽ പോയി ഇരിക്കാനൊന്നും പറ്റില്ലല്ലോ - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ദുൽക്കർ പറയുന്നു.
 
ഞങ്ങളെ നേരിട്ട് കാണാത്തവർ വിചാരിക്കും വേറൊരു ലൈഫ് സ്റ്റൈൽ ആണ് ഞങ്ങളുടെതെന്ന്. വളരെ നോർമൽ ആണെന്ന് നേരിട്ട് കുറച്ചു നേരം സംസാരിക്കുമ്പോൾ മനസ്സിലാക്കും എന്നാണ് ദുൽഖർ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാൻ കഴിയൂ: നൂറിൻ ഷെരീഫ്