Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് വിഷയത്തില്‍ ഞാനെടുത്ത നിലപാടിൽ അവർക്ക് നല്ല ദേഷ്യം വന്നുകാണും; മാലാ പാർവതി പറയുന്നു

ദിലീപ് വിഷയത്തില്‍ എടുത്ത നിലപാടിനെ കുറിച്ചും മാല പാര്‍വതി തുറന്നു പറയുന്നു.

Mala Parvathy
, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (09:54 IST)
മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പെണ്‍കൂട്ടായ്മയായ ഡബ്യൂസിസിയിൽ താനില്ലാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് നടി മാല പാര്‍വതി. തന്റെ സംഘടന ‘അമ്മ’യാണെന്ന് വ്യക്തമാക്കുന്ന പാര്‍വതി ഡബ്യൂസിസിയോട് തനിക്കുള്ളത് ബഹുമാനമാണെന്നും പറയുന്നു.
 
ദിലീപ് വിഷയത്തില്‍ എടുത്ത നിലപാടിനെ കുറിച്ചും മാല പാര്‍വതി തുറന്നു പറയുന്നു. ദിലീപ് വിഷയത്തില്‍ ഞാനെടുത്ത നിലപാടില്‍ അവര്‍ക്ക് നല്ല ദേഷ്യം വന്നുകാണും. കുറ്റം തെളിയിക്കപ്പെട്ടാല്‍ ദിലീപ് ശിക്ഷ അനുഭവിക്കട്ടെ അതിലൊന്നും ഒരു നിലപാട് വ്യത്യാസവുമില്ല. പ്രശ്‌നത്തില്‍ പെട്ടൊരാളെ ഞാനും കൂടി ചവിട്ടുന്നില്ല എന്നൊരു തീരുമാനവുമെടുത്തു. അതവര്‍ക്ക് ഇഷ്ടപ്പെട്ടുകാണില്ല.
 
അതേ എനിക്കുപറ്റു. ഒരു പക്ഷേ മോശം സ്വഭാവമായിരിക്കാം എന്നാല്‍ വ്യക്തിപരമായ ബന്ധങ്ങള്‍ തന്നെ സംബന്ധിച്ച് വലിയ കാര്യങ്ങളാണെന്നും അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഈ ലക്കം കേരളകൗമുദി ആഴ്ചപതിപ്പില്‍ വായിക്കാം.
 
ഡബ്യൂസിസി ആരംഭിച്ചപ്പോള്‍ തന്നെ താനതിന്റെ ഭാഗമായിരുന്നില്ലെന്നും താനും ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്യൂസിസിൽ വേണ്ടെന്ന് അവര്‍ ആദ്യമേ തീരുമാനിച്ചതാവാമെന്നും കേരളകൗമുദി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ മാല പാര്‍വതി തുറന്നടിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധനുഷ് മുതല്‍ പ്രസന്നവരെ; നിരവധി പ്രത്യേകതകളുമായി ‘ബ്രദേഴ്‌സ് ഡേ’ എത്തുന്നു