ദിലീപ് വിളിച്ചു, മഞ്ജുവിന് ആഹാരമെത്തിച്ചു; സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുമെന്നും ആശങ്കപ്പെടേണ്ടെന്നും പൊലീസ്

ചൊവ്വ, 20 ഓഗസ്റ്റ് 2019 (15:32 IST)
ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്ന മഞ്ജു വാര്യരെയും സംഘത്തെയും കുറിച്ചുള്ള പ്രാര്‍ത്ഥനകളിലാണ് മലയാള സിനിമാലോകം. മഞ്ജു വാര്യരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
 
മഞ്ജുവിന്‍റെയും കൂട്ടരുടെയും കാര്യം നടന്‍ ദിലീപാണ് തന്നെ വിളിച്ച് അറിയിച്ചതെന്ന് ഹൈബി ഈഡന്‍ എം‌പി പ്രതികരിച്ചു. മഞ്ജു അടക്കമുള്ളവരെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടതായും ഹൈബി അറിയിച്ചു.
 
മഞ്ജു വാര്യര്‍ക്കും കൂട്ടര്‍ക്കും ആഹാരം എത്തിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വൈകുന്നേരത്തോടെ മഞ്ജുവിനെയും കൂട്ടരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. ഇവരോട് നേരത്തേ മലയിറങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നതാണെന്നും പൊലീസ് അറിയിച്ചു. 
 
മഞ്ജുവിനും കൂട്ടര്‍ക്കുമായുള്ള രക്ഷാപ്രവര്‍ത്തക സംഘത്തില്‍ ഡോക്‍ടര്‍മാരും ഉണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ‘രാവിലെ 4 ലഡു, വൈകിട്ടും അതു തന്നെ, വേറൊന്നും കഴിക്കാൻ ഭാര്യ സമ്മതിക്കുന്നില്ല‘; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് കോടതിയിൽ