അവരോട് നന്ദി പറഞ്ഞതുകൊണ്ടു മാത്രം കാര്യമില്ല, അവര്‍ക്ക് കരുതല്‍ നല്‍കണം: മമ്മൂട്ടി

സുബിന്‍ ജോഷി
ബുധന്‍, 15 ഏപ്രില്‍ 2020 (15:45 IST)
നേഴ്‌സുമാരെ മാലാഖമാരെന്നും ദൈവത്തിന്റെ പ്രതീകമെന്നുമൊക്കെ നാം പറയുമെങ്കിലും അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ട ചുമതല നമ്മള്‍ ഒരോര്‍ത്തര്‍ക്കുമുണ്ടെന്ന് നടന്‍ മമ്മൂട്ടി. ഒരു ചാനല്‍ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൊറോണ രോഗം പടര്‍ന്നുപിടിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ ബന്ധുക്കളും സ്‌നേഹിതരുമെല്ലാം നമുക്കൊപ്പം ഉണ്ട്. എന്നാല്‍ നേഴ്‌സുമാരുടെ അവസ്ഥ അങ്ങനെയല്ല. അവര്‍ ബന്ധുക്കളെയോ പുറംലോകമോ കാണാതെ സേവനം അനുഷ്ഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
'വേവലാതികള്‍ മാത്രമാണ് നേഴ്‌സുമാര്‍ക്കുള്ളത്. മറ്റുള്ളവരെ ചികിത്സിക്കുന്ന അവര്‍ക്ക് രോഗം വന്നാല്‍ അതും വലിയ കഷ്ടമാണ്. വെറും വാക്കുകൊണ്ട് നന്ദിപറഞ്ഞതുകൊണ്ട് കാര്യമില്ല. അവരുടെ കരുതലിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. അതിനാല്‍ അവരേയും നാം കരുതേണ്ടതുണ്ട്'-മമ്മൂട്ടി പറഞ്ഞു. 
 
താനിപ്പോള്‍ വീട്ടിലാണെന്നും മകനും മകളും കൊച്ചുമക്കളും കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മരുമകന്‍ ആരോഗ്യ പ്രവര്‍ത്തകനാണെന്നും അദ്ദേഹമിപ്പോള്‍ ബാംഗ്ലൂരിലാണെന്നും മമ്മൂട്ടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments