'സിനിമയോട് എനിക്ക് അടങ്ങാത്ത് ആർത്തിയാണ്, അതുകൊണ്ടാണ് ഇത്ര അധികം സിനിമകൾ ചെയ്യുന്നത്'; തുറന്ന് പറഞ്ഞ് മമ്മൂട്ടി

തുടർച്ചയായി സിനിമകൾ അഭിനയിക്കുന്നതിന് പിന്നാലെ കാരണം വ്യക്തമാക്കുകയാണ് മമ്മൂട്ടി.

വെള്ളി, 21 ജൂണ്‍ 2019 (09:24 IST)
മമ്മൂട്ടിക്ക് ഇത് ഭാഗ്യവർഷമാണ്. ഒന്നിനു പിറകെ ഒന്നായി എല്ലാ ചിത്രങ്ങളും മികച്ച വിജയമാണ് നേടുന്നത്. കൊമേഷ്യൽ സിനിമ മാത്രമല്ല അഭിനയപ്രാധാന്യമുള്ള മികച്ച സിനിമകളിലാണ് ഇപ്പോൾ മമ്മൂട്ടിയെ കാണുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ടയാണ് മമ്മൂട്ടി അവസാനം അഭിനയിച്ച ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
 
തുടർച്ചയായി സിനിമകൾ അഭിനയിക്കുന്നതിന് പിന്നാലെ കാരണം വ്യക്തമാക്കുകയാണ് മമ്മൂട്ടി. സിനിമയോട് തനിക്ക് അടങ്ങാത്ത ആർത്തിയാണെന്നും അതിനാലാണ് ഇത്രയധികം സിനിമകൾ ചെയ്യുന്നതെന്നുമാണ് താരം മമ്മൂട്ടി പറയുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ തുറന്നു പറച്ചിൽ.
 
സിനിമയോട് ആർത്തിയാണ്. അടങ്ങാത്ത് ആർത്തിയാണ്. അതുകൊണ്ടാണ് ഞാൻ ഇത്രയുമധികം സിനിമകൾ ചെയ്യുന്നതും കഥ കേൾക്കുന്നതും. ബുഫേക്ക് പോകുമ്പോൾ നമുക്ക് എല്ലാ ഭക്ഷണവും എടുത്ത് കഴിക്കാനാകില്ലേല്ലോ, എന്നാൽ നമ്മൾ എന്തെങ്കിലുമൊക്കെ കഴിക്കും. അതാണ് എന്റെ അവസ്ഥ' മമ്മൂട്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മരണമാസ്! മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥ രഞ്ജിത് ? വൈശാഖ് സംവിധാനം ചെയ്യുന്നത് ആക്ഷന്‍ ത്രില്ലര്‍ ?!