നടി വിഷ്ണു പ്രിയ വിവാഹിതയായി

വ്യാഴം, 20 ജൂണ്‍ 2019 (18:05 IST)
യുവനടി വിഷ്ണു പ്രിയ വിവാഹിതയായി. നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടന്ന വിവാഹം ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. 
 
2007ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ സിനിമയിലെത്തുന്നത്. നര്‍ത്തകി കൂടിയായ വിഷ്ണുപ്രിയ റിയാലിറ്റി ഷോകളിലും അവാര്‍ഡ് നിശകളിലും സീരിയലുകളിലും സജീവ സാിനിധ്യമാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നഴ്‌സ് ആവശ്യപ്പെട്ട കൈക്കൂലി നല്‍കാനായില്ല; യുവതി നടുറോഡിൽ പ്രസവിച്ചു