'മമ്മൂട്ടിക്ക് നല്ല റോളുകൾ കിട്ടുമ്പോൾ എനിക്കും നല്ല റോളുകൾ കിട്ടണമെന്ന് കൊതിക്കാറുണ്ട്'; തുറന്ന് പറഞ്ഞ് മോഹൻലാൽ

ഒരു പ്രമുഖ മാധ്യമത്തിന്റെ മാഗസിനിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച്‌ അദ്ദേഹം മനസു തുറന്നത്.

വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (09:39 IST)
തനിക്കും മമ്മൂട്ടിക്കുമിടയിൽ ആരോഗ്യകരമായ മത്സരമാണുള്ളതെന്ന് തുറന്ന് പറഞ്ഞ് മോഹൻലാൽ.ഇരുവർക്കുമിടയിൽ താര യുദ്ധമല്ലെന്നും ആരോഗ്യകരമായ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന്റെ മാഗസിനിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച്‌ അദ്ദേഹം മനസു തുറന്നത്.
 
മോഹൻലാലിന്റെ വാക്കുകളിങ്ങനെ:-
 
യുദ്ധമൊന്നുമില്ല ആരോഗ്യകരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ലായെന്ന ബോധ്യമുള്ളയാളാണ് ഞാന്‍. പിന്നെ ഞാന്‍ എന്തിനാണ് അദ്ദേഹത്തോട് യുദ്ധത്തിന് പോകുന്നത്. അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുമ്പോൾ എനിക്കും നല്ല റോളുകള്‍ കിട്ടണമെന്ന് ഞാന്‍ കൊതിക്കാറുണ്ട്. അതില്‍ എന്താണ് തെറ്റ്. ഒരാളെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുമ്ബോഴല്ലേ പ്രശ്നമുള്ളൂ. മോഹന്‍ലാല്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 18 മാസത്തെ അധ്വാനം, സിക്സ് പാക്ക് ബോഡിയുമായി ജീൻ പോൾ ലാൽ