മോഹൻലാലിനെ പൊട്ടിച്ചിരിപ്പിച്ച ആ മരണവാർത്ത ആരുടേത്?

ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (16:44 IST)
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകരാണ്. നിലവിൽ മലയാളത്തിന്റെ ബോക്സോഫീസ് കിംഗ് ആണ് അദ്ദേഹം. ഇപ്പോഴിതാ വിവാദങ്ങൾ തന്നെ എങ്ങനെയാണ് ബാധിച്ചതെന്ന് തുറന്നു പറയുകയാണ് താരം. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ.
 
വിവാദങ്ങള്‍ വേദനിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. എല്ലാ കൊടുങ്കാറ്റുകളും കടന്നു പോകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും എന്നാല്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും ആക്രമണങ്ങളും അല്‍പ നേരത്തേക്കെങ്കിലും അസ്വസ്ഥനാക്കാറുണ്ടെന്നും മോഹൻലാൽ പറയുന്നു.
 
തന്നെ ചിരിപ്പിച്ച മരണവാർത്തയെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. ‘ഞാന്‍ മരിച്ചുവെന്ന് പലതവണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവ എന്നെ ചിരിപ്പിക്കുകയാണ് ചെയ്തത്. എല്ലാ കൊടുങ്കാറ്റുകളും കടന്നു പോകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ശരി നമ്മുടെ ഭാഗത്താണെങ്കില്‍ നാം നിലനില്‍ക്കുക തന്നെ ചെയ്യും. അങ്ങനെയിരിക്കുമ്പോള്‍ ഒരു കുഞ്ഞുകാറ്റ് വന്ന് കെടുത്തിക്കളയുകയും ചെയ്യും‘. മോഹന്‍ലാല്‍ പറഞ്ഞു.
 
അഭിനയത്തോട് തനിക്ക് തോന്നിയിട്ടുള്ളത് ഒരു ഭ്രാന്തമായ അഭിനിവേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇതാരാണീ താരപുത്രി? സോഷ്യൽ മീഡിയ തിരക്കുന്നു; വൈറൽ ചിത്രങ്ങൾ