Webdunia - Bharat's app for daily news and videos

Install App

അദ്ദേഹം എന്‍റെ തോളത്ത് കൈ വച്ചു, പടപടാന്ന് എന്‍റെ നെഞ്ചിടിക്കാന്‍ തുടങ്ങി, ആദ്യമായിട്ട് പുറത്തുള്ളൊരാള്‍ എന്നെ തൊടുകയാണ് - ദിലീപിനെക്കുറിച്ച് നവ്യാ നായര്‍ തുറന്നുപറയുന്നു!

Webdunia
വ്യാഴം, 13 ഡിസം‌ബര്‍ 2018 (15:35 IST)
താന്‍ സിനിമയിലേക്ക് വരാന്‍ കാരണം ദിലീപ് ആണെന്ന് നവ്യാ നായര്‍. ദിലീപിനോട് വലിയ ബഹുമാനമുണ്ടെന്നും നവ്യ. അദ്ദേഹം നല്‍കിയ പരിഗണനയും പിന്തുണയും മറക്കാനാവില്ലെന്നും നവ്യ പറയുന്നു.
 
ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ദിലീപിനെക്കുറിച്ച് നവ്യ വാചാലയാവുന്നത്. ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്‍റെ നായികയായാണ് നവ്യ സിനിമയിലെത്തുന്നത്.
 
“ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് വലിയ റെസ്‌പെക്ടാണ്. ഇഷ്ടത്തിന്‍റെ ലൊക്കേഷനില്‍ ഒരു സംഭവമുണ്ടായി. അന്ന് ഒരു സിനിമാ മാസികയ്ക്ക് വേണ്ടി അവിടെ ഒരു ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ദിലീപേട്ടന്‍ എന്‍റെ തോളത്ത് കൈ വച്ചു, പടപടാന്ന് എന്‍റെ നെഞ്ചിടിക്കാന്‍ തുടങ്ങി, ആദ്യമായിട്ട് പുറത്തുള്ളൊരാള്‍ എന്നെ തൊടുകയാണ്. നാട്ടിന്‍പുറത്തൊക്കെ വളര്‍ന്ന ആ ഒരു പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി ഭയങ്കരമായി പരിഭ്രമിച്ചുപോകുന്ന നിമിഷമാണത്. എന്‍റെ നെഞ്ചിടിപ്പിന്‍റെ ശബ്ദം തോളത്ത് കൈവച്ചിരിക്കുന്ന ആ മനുഷ്യന്‍ തിരിച്ചറിഞ്ഞെന്ന് തോന്നുന്നു. ദിലീപേട്ടന്‍ പറഞ്ഞു - ‘മോള് പേടിക്കേണ്ട കേട്ടോ. ഞങ്ങള്‍ ഒന്നും ചെയ്യില്ല. നമ്മള്‍ എല്ലാവരും ഇനി ഒന്നായിട്ട് വര്‍ക്ക് ചെയ്യാന്‍ പോവുകയാണ്’ - ആ വാക്കുകളിലുള്ള പരിഗണനയും പിന്തുണയും എനിക്കൊരിക്കലും മറക്കാനാവില്ല” - നവ്യ പറയുന്നു.
 
“ഇഷ്ടത്തിന് വേണ്ടി സംവിധായകന്‍ സിബി മലയില്‍ എന്‍റെ ഫോട്ടോ കണ്ട് സ്ക്രീന്‍ ടെസ്റ്റ് ചെയ്യാനായി വിളിച്ചു. ഞാന്‍ അവതരിപ്പിച്ച മോണോ ആക്‍ട് അവര്‍ വീഡിയോയിലെടുത്തു. അത് ദിലീപേട്ടന് അയച്ചുകൊടുത്തു. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും ഇരുന്ന് വീഡിയോ കണ്ടാണ് എന്നെ സെലക്‍ട് ചെയ്യുന്നത്. അന്ന് ഈ കുട്ടി പോരാ എന്ന് അവര്‍ പറഞ്ഞാല്‍ തീര്‍ന്നില്ലേ, പിന്നെ ഞാനില്ലല്ലോ” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നവ്യ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിസ്മസ് ദിനത്തില്‍ അമ്മത്തൊട്ടിലിലെത്തിയ നവജാത ശിശുവിന് പേരിട്ടു; തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ഈ വര്‍ഷം ഇതുവരെ എത്തിയത് 22കുഞ്ഞുങ്ങള്‍

പ്രളയ ദുരിതാശ്വാസ തുക തിരിച്ചു നല്‍കാന്‍ റവന്യൂ വകുപ്പിന്റെ നോട്ടീസ്; നിര്‍ദേശം ലഭിച്ചത് 125 കുടുംബങ്ങള്‍ക്ക്

എംടിയുമായുള്ളത് 50 വർഷത്തെ സൗഹൃദം, വലിയ നഷ്ടമെന്ന് കമൽഹാസൻ

കസാക്കിസ്ഥാനില്‍ യാത്ര വിമാനം പൊട്ടിത്തെറിച്ച് അപകടം; 42 പേര്‍ മരിച്ചു

തീവ്രവാദികൾക്ക് താലിബാൻ അഭയം നൽകുന്നു, അഫ്ഗാനെതിരായ ആക്രമണം കടുപ്പിച്ച് പാകിസ്ഥാൻ, വ്യോമാക്രമണത്തിൽ മരണം 46 ആയി, തിരിച്ചടിക്കുമെന്ന് താലിബാൻ

അടുത്ത ലേഖനം
Show comments