Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ ഉപദ്രവിച്ച കേസ്: ദൃശ്യങ്ങളുടെ മെമ്മറി കാര്‍ഡ് ദിലീപ് ദുരുപയോഗം ചെയ്യുമോ ? - സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി , തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (15:48 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നടന്‍  ദിലീപിന് നല്‍കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി. ദിലീപിന്റെ അഭിഭാഷകനാണ് കോടതി നിര്‍ദേശം നല്‍കിയത്.

ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ ഈ മാസം 11ന് വാദം കേള്‍ക്കും. നോട്ടീസ് അയക്കാതെയാണ് കേസ് മാറ്റിയത്.

ഐടി ആക്ട് അടക്കമുള്ള നിയമങ്ങള്‍ പ്രകാരം മെമ്മറി കാര്‍ഡ് ലഭിക്കാന്‍ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് ബോധ്യപ്പെടുത്താനാണ് ദിലീപിന് വേണ്ടി ഹാജരായ മുന്‍ ജനറല്‍ മുകുള്‍ റോത്തഗിയോട് കോടതി പറഞ്ഞത്.

മെമ്മറി കാര്‍ഡ് രേഖയല്ലെന്നും നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് സുപ്രീംകോടതി ചോദിച്ചു.

താന്‍ നിരപരാധിയാണെന്നും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും മുകുള്‍ റോത്തഗി വ്യക്തമാക്കി. കാര്‍ഡ് കിട്ടിയാല്‍ കേസ് വ്യാജമാണെന്ന് തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം വാദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഫീ ഷോപ്പുകളിൽ പോൺ സൈറ്റുകൾ നിരോധിച്ചു, തിരികെ യൂ പോൺ നൽകിയത് എട്ടിന്റെ പണി !