Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

വിവാഹത്തിന് നിർബന്ധിച്ചു; യുവതി അമ്മയെ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചുകൊന്നു

വിവാഹത്തിന് നിർബന്ധിച്ചതിനെ തുടർന്ന് 47 വയസ്സുകാരി അമ്മയെ ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിച്ച് കൊന്നു.

Wedding

തുമ്പി ഏബ്രഹാം

, വ്യാഴം, 7 നവം‌ബര്‍ 2019 (14:42 IST)
വിവാഹത്തിന് നിർബന്ധിച്ചതിനെ തുടർന്ന് 47 വയസ്സുകാരി അമ്മയെ ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായാറാഴ്ച ഡൽഹിയിലെ ഹരി നഗറിലാണ് സംഭവം.
 
ഊർജവിതരണക്കമ്പനിയിൽ അസിസ്റ്റന്റ് പേഴ്‌സണൽ ഓഫീസറായി ജോലി ചെയ്യുന്ന നീരു ബഗ്ഗ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം, അമ്മ സന്തോഷ് ബഗ്ഗയ്ക്കൊപ്പം ഹരി നഗറിലാണ് താമസിച്ചിരുന്നത്. വിവാഹബന്ധം വേർപ്പെടുത്തിയതിന് സന്തോഷ് ബഗ്ഗ നീരുവിനെ വഴക്കുപറഞ്ഞിരുന്നു.

വീണ്ടും വിവാഹ കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഇതേക്കുറിച്ച് ശനിയാഴ്ച ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ നീരു അമ്മയെ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. 
 
 
വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ അമ്മയുടെ മൃതദേഹം രക്തത്തിൽ കുതിർന്നു കിടക്കുന്നതാണ് കണ്ടത്. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം യുവതിയെ അറസ്റ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടക്കക്കാരെ ആവശ്യമുണ്ട് ഇന്‍ഫോസിസ് ചിലവ് കുറക്കുന്നു!!