നടന്‍ ജഗതിയുടെ മകൾ വിവാഹിതയാകുന്നു; വാർത്ത പുറത്തുവിട്ട് താരപുത്രി
ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ശ്രീലക്ഷ്മി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
Publish Date: Wed, 13 Nov 2019 (16:05 IST)
Updated Date: Wed, 13 Nov 2019 (16:08 IST)
നടന്‍ ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ശ്രീലക്ഷ്മി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്‍റെ ഹൃദയം നിനക്ക് ആശ്രയയവും എന്‍റെ കൈ നിനക്ക് വീടുമായിരിക്കും എന്നും പറഞ്ഞ് ഭാവി വരന്‍റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ശ്രീലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഒപ്പം വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറയുന്നു. ഇത് ഔദ്യോഗികമായി വെളിപ്പെടുത്തിയതാണെന്നും ശ്രീലക്ഷ്മി പറയുന്നു.
നടിയും അവതാരകയുമൊക്കെയായി തിളങ്ങിയിട്ടുണ്ട് ശ്രീലക്ഷ്മി.