സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അർച്ചന സുശീലൻ. താരം ബിഗ് ബോസിന്റെ ആദ്യ സീസണിലും പങ്കെടുത്തിരുന്നു. അമ്പതിലധികം ദിവസങ്ങള്‍ ഷോയില്‍ നിന്ന ശേഷമാണ് നടി പുറത്തായത്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ടിക് ടോക്കുമായി സജീവമാകാറുളള താരമാണ് അര്‍ച്ചന. അര്‍ച്ചനയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറി.
അമ്മയെ അടുത്ത് ഇരുത്തി തന്റെ ബിഗ് ബോസ് വീഡിയോയ്ക്ക് ടിക്ക് ടോക്കുമായി എത്തിയിരിക്കുകയാണ് താരം. ഷോയുടെ തുടക്കത്തിൽ അർച്ചനയോട് "രണ്ട് രാജ്യങ്ങള്‍ തമ്മിലുളള സ്‌നേഹ ബന്ധം കൊണ്ടുണ്ടായ ആളാണ് ഇത്... ആത്മബന്ധത്തിന്റെ സാക്ഷാത്കാരമാണ് ഈ മുന്നില്‍ നില്‍ക്കുന്നത്. ആരാണ് മലയാളി? എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി അച്ഛന്‍ മലയാളി, അമ്മ നേപ്പാളി ഞാന്‍ എരപ്പാളി എന്നാണ് വീഡിയോയില്‍ അര്‍ച്ചന പറയുന്നത്. ഇത് തന്നെ ഒരിക്കൽ കൂടി അനുകരിച്ചിരിക്കുകയാണ് അർച്ചന.
അര്‍ച്ചനയുടെ അച്ഛന്‍ സുശീലന്‍ കൊല്ലം കാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവും. രണ്ട് സഹോദരങ്ങളുണ്ട് നടിക്ക്. രോഹിത് സുശീലനും കല്പന സുശീലനും. മനോജ് യാദവാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്.