Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കിളി പോയ അവസ്ഥയിലാണ്'; ബിഗ് ബോസിൽ പോയത് തെറ്റായി പോയോ? - മറുപടിയുമായി ആര്യ

'കിളി പോയ അവസ്ഥയിലാണ്'; ബിഗ് ബോസിൽ പോയത് തെറ്റായി പോയോ? - മറുപടിയുമായി ആര്യ

അനു മുരളി

, ബുധന്‍, 8 ഏപ്രില്‍ 2020 (14:41 IST)
ബിഗ്ബോസ് മലയാളം സീസൺ 2വിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ആര്യ. ഷോ അവസാനിപ്പിച്ച ശേഷം തിരിച്ചെത്തിയ ആര്യയ്ക്ക് നേരെ ഹൗസിലെ തന്നെ മറ്റൊരു ശക്തനായ മത്സരാർത്ഥിയുടെ ആരാധകർ കനത്ത സൈബർ ആക്രമണമാണ് നടത്തുന്നത്.  
 
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴുള്ള സൈബര്‍ ആക്രമണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ഷോയില്‍ പങ്കെടുത്തത് തെറ്റായി പോയെന്ന് തോന്നുന്നില്ലെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആര്യ പറയുന്നു. ഇപ്പോഴുള്ള അവസ്ഥ ഒട്ടും പ്രതീക്ഷിച്ചതല്ല എന്നും കിളി പോയ അവസ്ഥയിലാണ് ഇപ്പോളെല്ലാവരുമെന്ന് ആര്യ പറയുന്നു.
 
‘ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന ചോദ്യം ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. പക്ഷേ, എന്ത് മറുപടി പറയണമെന്ന ആശയക്കുഴപ്പമുണ്ട്. മലയാളികള്‍ വളരെയധികം ഇമോഷണലായ ആളുകളാണ്. എല്ലാ കാര്യങ്ങളെയും നമ്മള്‍ വളരെ വൈകാരികമായും വ്യക്തിപരമായും എടുക്കും. അവിടെ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ യാതൊരു ഐഡിയയും ഇല്ലാതെ കിളിപോയ അവസ്ഥയിലാണ് ഞങ്ങളെല്ലാവരും. സൈബര്‍ ആക്രമണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ഷോയില്‍ പങ്കെടുത്തത് തെറ്റാണെന്ന തോന്നലില്ല.’ വനിതയുമായുള്ള അഭിമുഖത്തില്‍ ആര്യ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി നായകന്‍, സംവിധാനം ദുല്‍ക്കര്‍ സല്‍മാന്‍ !