'മോഹന്‍ലാല്‍ സാറേയെന്ന് വിളിക്കും ഷൂട്ട് കഴിഞ്ഞാല്‍ മോനേയെന്നും'; 'ബ്രോ ഡാഡി' വിശേഷങ്ങളുമായി പൃഥ്വിരാജ്

കെ ആര്‍ അനൂപ്
ശനി, 7 ഓഗസ്റ്റ് 2021 (10:51 IST)
ലൂസിഫറിനുശേഷം മോഹന്‍ലാലിനൊപ്പം ബ്രോ ഡാഡിയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ എനിക്ക് സഹോദരനും ഉപദേശകനുമാണെന്നും ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ പിന്നെ സാര്‍ എന്നാണ് തന്നെ വിളിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു.
 
ഞങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമല്ല. അദ്ദേഹം എനിക്ക് ഒരു സഹോദരനും ഉപദേശകനുമാണ്. ഞങ്ങള്‍ ഒരേ ബില്‍ഡിംഗിലാണ് താമസിക്കുന്നത്, ഇടയ്ക്കിടയ്ക്ക് കാണും. ഒരുമിച്ച് ചായ കുടിക്കുകയും തമാശ പറയുകയും ചെയ്യും.അദ്ദേഹം എന്നെ മോനെ എന്നാണ് വിളിക്കുന്നത്, എന്നുപറഞ്ഞാല്‍ 'മകന്‍'. ഷോട്ട് റെഡി ആയെന്ന് അസിസ്റ്റന്റ് പോയി പറയുമ്പോള്‍, അദ്ദേഹം വരും,ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കും,പെട്ടെന്ന് എന്നെ 'സര്‍' എന്ന് വിളിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. 
 
ഞാന്‍ അപ്പോള്‍ തന്നെ അദ്ദേഹത്തെ തിരുത്താന്‍ പോകും. പക്ഷേ അദ്ദേഹം എന്നെ എന്നെ 'സാര്‍' എന്ന് അഭിസംബോധന ചെയ്യും.ചിലപ്പോള്‍ ഇരുപത് ടേക്ക് എടുക്കുമ്പോഴും അദ്ദേഹത്തിന് ഒരു പ്രശ്‌നവുമില്ല.


എല്ലാം കഴിഞ്ഞ് വീണ്ടും എന്നെ മോനേ എന്ന് വിളിക്കും. അദ്ദേഹം വളരെ നല്ലവനാണ്.പൃഥ്വിരാജ് പറയുന്നു.ഫിലിം കാമ്പയിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബ്രോ ഡാഡിയില്‍ മോഹന്‍ലാല്‍ ബലം പിടിക്കാത്ത കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് സൂചനയും പൃഥ്വിരാജ് നല്‍കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

അടുത്ത ലേഖനം
Show comments