Webdunia - Bharat's app for daily news and videos

Install App

‘മോഹന്‍ലാലിന്‍റെ കാസനോവ പണം മുടക്കി കണ്ടവരോട് ക്ഷമ ചോദിക്കുന്നു’ - സംവിധായകന്‍ !

Webdunia
ബുധന്‍, 30 മെയ് 2018 (15:29 IST)
മോഹന്‍ലാല്‍ ചിത്രമായ ‘കാസനോവ’ കണ്ടവരോട് ക്ഷമ ചോദിക്കുന്നതായി ചിത്രത്തിന്‍റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നല്ല രീതിയില്‍ പൊട്ടിയ സിനിമയാണെങ്കിലും ആ സിനിമയുടെ നിര്‍മ്മാതാവ് സാമ്പത്തിക ഭദ്രതയുള്ള ആളായതിനാല്‍ പ്രശ്നമൊന്നും പറ്റിയില്ലെന്നും ഒരു അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
 
നിര്‍മ്മാതാവിന് കുഴപ്പമില്ലെങ്കിലും ആ സിനിമ പണം കൊടുത്ത് തിയേറ്ററില്‍ പോയി കണ്ടവരോട് ക്ഷമ ചോദിക്കുകയാണ്. ആ സിനിമ മോശമായതിന്‍റെ പൂര്‍ണ ഉത്തരവാദിത്തവും സംവിധായകനായ എനിക്കും തിരക്കഥാകൃത്തുക്കള്‍ക്കുമാണ്. ഞങ്ങള്‍ ആ പരാജയം ഒരുമിച്ച് ഏറ്റെടുക്കുകയും ചെയ്തു - റോഷന്‍ വ്യക്തമാക്കുന്നു.
 
മുംബൈ പൊലീസ്, ഹൌ ഓള്‍ഡ് ആര്‍ യു തുടങ്ങിയ സിനിമകള്‍ നന്നാവാന്‍ കാരണം കാസനോവയാണ്. ആ സിനിമയുടെ പരാജയത്തില്‍ നിന്നും ആ സിനിമയുടെ മേക്കിങ്ങില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചതായും റോഷന്‍ ആന്‍ഡ്രൂസ് വെളിപ്പെടുത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

സുപ്രീം കോടതി അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കും, വിശദീകരണവുമായി വൻതാര

സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു: ഗാസയിലെ ആശുപത്രി ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് നെതന്യാഹു

അടുത്ത ലേഖനം
Show comments