ഇന്നത്തെ കഥ പഴയത് പോലെയല്ല, കേട്ട് നോക്കൂവെന്ന് ബിജു, എല്ലാത്തിനും അതിൻറെതായ സമയമുണ്ടെന്ന് സംയുക്ത വർമ്മ !

കെ ആര്‍ അനൂപ്
വെള്ളി, 24 ജൂലൈ 2020 (23:30 IST)
മലയാളികളുടെ ഇഷ്ട താരജോഡിയാണ് ബിജു മേനോനും സംയുക്ത വർമ്മയും. മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് എന്നീ സിനിമകളിലൂടെ ഇരുവരും ആസ്വാദകരുടെ മനം നിറച്ചതാണ്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന സംയുക്ത വർമ്മയുടെ തിരിച്ചുവരവിനായി സിനിമാ പ്രേമികളും ആഗ്രഹിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സംയുക്ത വർമ്മ.
 
കഥ പറയുന്നതിനായി വന്നോട്ടെയെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ എനിക്ക് യോഗയിൽ ഉപരിപഠനം നടത്താനാണ് ആഗ്രഹം. ഇന്നത്തെ കഥ പഴയത് പോലെയല്ല, കേട്ട് നോക്കൂ, വ്യത്യാസങ്ങള്‍ ശരിക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് ബിജുവേട്ടൻ പറയും. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് എന്നും ആരാധകര്‍ ചോദിക്കാറുണ്ട്. എന്നായിരിക്കും ആ തിരിച്ചുവരവെന്ന് അറിയില്ല. അടുത്തിടെ ഒരു കഥ കേൾക്കാം എന്ന് വിചാരിച്ചതായിരുന്നു. ആ സമയത്തായിരുന്നു അമ്മ അനിയത്തിയുടെ അടുത്തേക്ക് പോയത്. അതോടെ വീട്ടിലെ കാര്യവും മകൻറെ കാര്യവും ഒറ്റയ്ക്ക് നോക്കേണ്ടി വന്നു. അതോടെ കഥ കേൾക്കുന്നത് മാറ്റി വയ്ക്കേണ്ടി വന്നു. എല്ലാത്തിനും അതിൻറെതായ സമയമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ - സംയുക്ത വർമ്മ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments