Webdunia - Bharat's app for daily news and videos

Install App

സൌന്ദര്യം കുറഞ്ഞവര്‍ നായകനായാല്‍ അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്: സന്തോഷ് പണ്ഡിറ്റ്

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2018 (19:14 IST)
തമിഴ് സൂപ്പര്‍സ്റ്റാറുകള്‍ കേരളത്തില്‍ ജനിച്ചിരുന്നെങ്കില്‍ കളിയാക്കലുകള്‍ കാരണം ആത്മഹത്യ ചെയ്തേനേയെന്ന് സന്തോഷ് പണ്ഡിറ്റ്. വര്‍ണവിവേചനവും സൌന്ദര്യമില്ലാത്തവരോടുള്ള വിവേചനവുമൊക്കെ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
 
സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം:
 
"കേരളത്തില്‍ വര്‍ണ്ണ വിവേചനം ഇപ്പോഴും നിലനില്കുന്നുണ്ടോ "എന്നൊരു വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണല്ലോ....
 
എന്ടെ സ്വന്തം അനുഭവം വെച്ചു പറയട്ടെ.... കേരളത്തില്‍ വര്‍ണ്ണ വിവേചനം(കറുത്ത നിറമുള്ളവരോടുള്ള വീവേചനം)
കുറേ ആളുകള്‍ക്കിടയില്‍ വളരെ ശക്തമായ് നിലനില്കുന്നുണ്ട്....പത്രങ്ങളുടെ matrimonial കോളത്തില്‍ "സൗന്ദരൃം ഉള്ളവര്‍ 
മാത്രം അപേക്ഷിക്കുക " എന്നു കാണാറില്ലേ..പല ജോലികളുടേയും Notifications നോക്കൂ.. fair and handsome, charming മതി പലര്‍ക്കും...
 
എനിക്കെതിരെ പല വിമര്‍ശകരും എഴുതാറുള്ള സ്ഥിരം comments "ഒരു നായകനു വേണ്ട സൗന്ദര്യം ഇയ്യാള്‍ക്കില്ല", " ഇങ്ങരുടെ 
പല്ല് ശരിയല്ല", " മൂക്ക് ശരിയല്ല", "ഇയ്യാള്‍ കണ്ണാടി നോക്കാറില്ലേ",ഞാന്‍ പങ്കെടുക്കാത്ത ഒരു TV Show ക്കിടയിലും ഏതോ ഒരു 
ഡാന്‍സ് master ഉം, കുറേ mimicry ക്കാരും എനിക്കു സൗന്ദര്യമില്ല എന്നു public ആയി പറഞ്ഞിരുന്നു ...
 
ഒരാളുടെ സൃഷ്ടി (cinema etc) ഇഷ്ടമായില്ലെങ്കില്‍ അതു കാണേണ്ട എന്നു വെക്കാം....അല്ലെങ്കില്‍ സൃഷ്ടിയിലെ കുറവുകളാണ് comment ആയി എഴുതേണ്ടത്..അല്ലാതെ നായകന്‍റെ സൗന്ദര്യത്തെ 
വിമര്‍ശിക്കുവാന്‍ നമ്മുക്ക് ഒരു അധികാരവും ഇല്ല...(ആരും ആരേയും ഒന്നും കാണുവാന്‍ നിര്‍ബന്ധിക്കുന്നില്ല. ....നാമാര്‍ക്കും പണം കൊടുത്ത് 
ഏല്പിച്ചിട്ടും ഇല്ല...ഓരോരുത്തരും അവരവര്‍ക്കു ഇഷ്ടമുള്ളത് എടുക്കുന്നു....censor കഴിഞ്ഞു ഇറക്കുന്നു..India independent 
Country ആണ്....എന്നു കരുതി ആരേയും സൗന്ദര്യം കുറഞ്ഞ ആളായതിന്ടെ പേരില്‍ വിമര്‍ശിക്കേണ്ട..)
 
കേരളത്തിലെ മൊത്തം സൂപ്പര്‍ താരങ്ങളും ഒറ്റ നോട്ടത്തില്‍ സായിപ്പന്മാരെ പോലിരിക്കുന്ന സുന്ദര കുട്ടപ്പന്മാരാണ്...
മൊത്തം നായികമാരും അതി സുന്ദരികളും ആണ്...(യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ 80% സൗന്ദര്യം കുറഞ്ഞവരും,
20% മാത്രമേ സുന്ദരന്മാരുള്ളൂ....പക്ഷേ 100% സൗന്ദര്യം ഉള്ളവരുടെ പ്രതിനിധികളാണ് top stars)
മലയാള സിനിമയില്‍ കറുത്ത നിറമുള്ളവരേയും, സൗന്ദര്യം കുറഞ്ഞവരേയും സാധാരണ വട്ടനോ, പൊട്ടനോ, കോമാളിയോ,
വില്ലനോ ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്...
 
ഇത്തരം ആളുകള്‍ നായകനായ് വന്നാല്‍ അത് അംഗീകരിക്കുവാന്‍ പലര്‍ക്കും മടിയാണ്...എന്നാല്‍ സൗന്ദര്യം കുറഞ്ഞവര്‍ സ്വയം 
കോമാളി വേഷം കെട്ടി വരികയോ, " ഹീറോയിസം" ഒട്ടും ഇല്ലാത്ത ,വിവരം കുറഞ്ഞ, സാമൂഹ്യ ബോധം കുറഞ്ഞ, 
കഥാപാത്രങ്ങളായ് audience നു മുന്നില്‍ വന്നാല്‍ അവരത് സ്വീകരിക്കും...ഹിറ്റാക്കും....
 
Eg..."കരുമാടി കുട്ടന്‍", "വടക്കുനോക്കിയന്ത്രം", "ചിന്താവിഷ്ടയായ ശ്യാമള", " വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും",
"കട്ടപ്പനയിലെ റിതിക്ക് റോഷന്‍" etc,etc...ഇതിലെ നായകന്മാര്‍ 10 പെരെ ഇടിച്ചിടുന്നില്ല...item song ഇല്ല...
സുന്ദരിമാരൊന്നും ഇവരെ പ്രേമിക്കുന്നില്ല. പഞ്ച് ഡയലോഗില്ല...
 
സൗന്ദര്യം കുറഞ്ഞവരെല്ലാം വളരെ മോശം സ്വഭാവം ഉള്ളവരോ,5 പൈസയുടെ കുറവുള്ളവരോ, വില്ലന്മാരോ ആണെന്നാണ് 
മലയാള സിനിമ പറയാതെ പറയുന്നത്...ഭൂരിഭാഗം വില്ലന്മാരും സൗന്ദര്യം കുറഞ്ഞവരാകും....
 
(മറ്റു ഭാഷകളില്‍ ഇങ്ങനല്ല.....അവിടെ സൗന്ദരൃം കുറഞ്ഞവര്‍നായകനായ് വന്നാലും ഹീറോയിസം ഉണ്ടാകും, 
പല പെണ്‍കുട്ടികളും പ്രേമിക്കും, പഞ്ച് dialogue പറയും...)
 
സൗന്ദര്യം കുറഞ്ഞവര്‍ പലരും ചമ്മലു കാരണം തങ്ങളുടെ വേദനയും , ദുഃഖവും ആരോടും പറയുന്നില്ല എന്നേയുള്ളൂ...
കല്യാണ കാര്യം എടുത്താലും ഭൂരിഭാഗത്തിനും സൗന്ദര്യം ഉള്ളവരെ മതി വരനോ വധുവോ ആയിട്ട്....School ല്‍ 
നന്നായി പഠിച്ചാല്‍ മാത്രം പോരാ സൗന്ദര്യം കൂടി ഉണ്ടെന്കിലേ പല ടീച്ചര്‍മാരുടെയും സ്നേഹം കിട്ടൂ...
എന്തിന് സൗന്ദര്യം കുറഞ്ഞവരുടെ വീട്ടില്‍ പോലും സൗന്ദര്യം ഉള്ള സഹോദരങ്ങളും ഉണ്ടായാല്‍ അച്ചനമ്മമാര്‍ 
അവരെയാണ് കൂടുതല്‍ സ്നേഹിക്കുക....
 
നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നവരും സൗന്ദര്യം കുറഞ്ഞവര്‍ ആണേ...observe ചെയ്തു നോക്കൂ...
വര്‍ഷങ്ങള്‍ക്കു മുമ്പ് എന്ടെ മുമ്പില്‍ വെച്ച് ഒരച്ചന്‍ 3 വയസ്സുള്ള മകളെ..
"കരുമീ.." "എടീ കറുപ്പീസേ..." എന്നു വിളിക്കുന്നതു കേട്ടിട്ടുണ്ട്...പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന hostel കളില്‍ പോലും 
വര്‍ണ്ണ വിവേചനം നിലനില്‍ക്കുന്നതായ് എന്നോട് ചിലര്‍ പറഞ്ഞിട്ടുണ്ട്...
 
എന്ടെ പരിചയത്തിലൊരു Panchayth Secretary ഉണ്ടായിരുന്നു..കാണുവാന്‍ സൗന്ദര്യം തീരെ കുറവായിരുന്നു..ഈ കാരണം 
കൊണ്ടു staff ഒന്നും ഈ പാവത്തെ ഒട്ടും ബഹുമാനിക്കാറില്ല...അവസരം ഉണ്ടാക്കി പരമാവധി കളിയാക്കുകയും ചെയ്യും....
ഉയര്‍ന്ന തസ്തികകളിലെ സൗന്ദരൃം കുറഞ്ഞ ,കീഴ് ജാതിയിലെ ,പലര്‍ക്കും ഇതു പോലെ ശക്തമായ കളിയാക്കലുകളും, ഒറ്റപ്പെടുത്തലും 
അനുഭവിക്കേണ്ടി വരുന്നു...പലരും പുറത്തു പറയുന്നില്ല...സൗന്ദര്യം കുറഞ്ഞവരേയും, താഴ്ന്ന ജാതിയിലുള്ളവരേയും 
ബഹുമാനിക്കുവാന്‍ 100% സാക്ഷരതയുള്ള, പ്രബുദ്ധ കേരളത്തിലെ പല മഹാന്മാര്‍ക്കും മടിയാണ്...
 
വഴിയില്‍ ഒരു കരിംപൂച്ച വട്ടം ചാടിയാല്‍ തുടങ്ങും നമ്മുടെയൊക്കെ ഉള്ളിലെ വര്‍ണവിവേചന ചിന്ത!
മൃഗങ്ങളില്‍ വരെ വര്‍ണ്ണവിവേചനം കാണുന്ന നമ്മളൊക്കെ എങ്ങനെ മാറാനാ ...
 
കേരളത്തില്‍ പുരോഗമന ചിന്തയും ,പ്രബുദ്ധതയുമെല്ലാം ,പണം ദാനം ചെയ്യലും, ഹൃദയ വിശാലതയും എല്ലാം 
സിനിമയിലും കഥകളിലും മാത്രമാണുള്ളത്....practical lifeല്‍ ശക്തമായ ജാതീയത, വര്‍ണ്ണ വിവേചനം etc നിലനില്കുന്നു....
 
(വാല്‍ കഷ്ണം:- തമിഴിലേയും മറ്റു ഭാഷയിലേയും സൗന്ദര്യം കുറഞ്ഞ Super stars അബദ്ധത്തില്‍ കേരളത്തില്‍ എങ്ങാന്‍ 
ജനിച്ചവരാണെന്കില്‍ എന്താകുമായിരുന്നു സ്ഥിതി ?കളിയാക്കലുകളും വര്‍ണ്ണ വിവേചനവും സഹിക്കാനാകാതെ 
അവരെല്ലാം പണ്ടേ ആത്മഹത്യ ചെയ്തേനേ....ഞാനതിന് പരിഹാരമായാണ് എന്ടെ സിനിമയില്‍ 
8 നായികമാരെ വെക്കുന്നത്....)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

May 1, Bank Holiday: നാളെ ബാങ്ക് അവധി

പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനമെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍

Sunny Thomas: ഇന്ത്യൻ ഷൂട്ടിങ്ങിന്റെ പിതാവ്, ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു

Indian Navy: ഒരു ദൗത്യവും ഏറെ ദൂരത്തല്ല, എന്തിനും സജ്ജമായി യുദ്ധക്കപ്പലുകൾ, ചിത്രം പങ്കുവെച്ച് ഇന്ത്യൻ നാവികസേന

ഇന്ത്യ വിട്ടത് 786 പാക്കിസ്ഥാന്‍ പൗരന്മാര്‍; തിരിച്ചെത്തിയത് 1376 ഇന്ത്യക്കാര്‍

അടുത്ത ലേഖനം
Show comments