Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്‍ജികെ തകര്‍ന്നു, മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ടോമിച്ചന്‍ മുളകുപാടം പിന്‍‌മാറി!

Tomichan Mulakuppadam
, ബുധന്‍, 5 ജൂണ്‍ 2019 (21:21 IST)
സെല്‍‌വരാഘവന്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ‘എന്‍ ജി കെ’യുടെ പരാജയം സൂര്യയുടെ കരിയറിനെ തകിടം മറിക്കുകയാണ്. സമീപകാലത്ത് ഒരു സൂപ്പര്‍സ്റ്റാര്‍ തമിഴ് ചിത്രത്തിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് എന്‍ ജി കെയ്ക്ക് സംഭവിച്ചത്. സൂര്യയുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായ കേരളത്തില്‍ എന്‍ ജി കെ തൂത്തെറിയപ്പെട്ടു.
 
ഇതോടെ സൂര്യ - മോഹന്‍ലാല്‍ ചിത്രമായ ‘കാപ്പാന്‍’ വലിയ പ്രതിസന്ധികളെ നേരിടുകയാണ്. കെ വി ആനന്ദ് സംവിധാനം ചെയ്ത ഈ സിനിമ ഓഗസ്റ്റിലാണ് റിലീസ് ചെയ്യുന്നത്. ഒരു വലിയ തുകയ്ക്ക് കേരളത്തിലെ വിതരണാവകാശം എടുക്കാന്‍ തയ്യാറായി വന്ന ടോമിച്ചന്‍ മുളകുപാടം എന്‍ ജി കെ പരാജയപ്പെട്ടതോടെ കാപ്പാനില്‍ നിന്ന് പിന്‍‌മാറിയിരിക്കുകയാണ്. 
 
കാപ്പാന്‍റെ വിതരണാവകാശം വേണ്ടെന്ന് ടോമിച്ചന്‍ അറിയിച്ചതോടെ ഈ സിനിമ കേരളത്തില്‍ ആരായിരിക്കും ഇനി വിതരണം ചെയ്യുക എന്ന ചോദ്യമാണ് ഉയരുന്നത്. മോഹന്‍ലാലിന്‍റെ മാക്സ്‌ലാബ് വിതരണം ഏറ്റെടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 
 
ആക്ഷന്‍ ത്രില്ലറായ കാപ്പാനില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയായും, സൂര്യ എന്‍ എസ് ജി ഉദ്യോഗസ്ഥനായുമാണ് അഭിനയിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രാഹ്‌മണരെ നാണം കെടുത്തരുതെന്ന്; ‘ആര്‍ട്ടിക്കിള്‍ 15’ന്റെ റിലീസ് തടയുമെന്ന് സംഘടന