Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

'വണ്ടിയിടിപ്പിച്ച് കൊന്നാലും ഞാൻ എൽഎസ്‌ഡി ഉപയോഗിച്ച് ബോധമില്ലാതെ അപകടമുണ്ടാക്കിയെന്നായിരിക്കും പുറത്തുവരിക': ഷെ‌യ്‌ൻ നിഗം

താരസംഘടനയായ അമ്മയിൽ വിശ്വാസമുണ്ടെന്ന് ഷെയ്‌ൻ നിഗം.

Shane Nigam

തുമ്പി ഏബ്രഹാം

, തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (09:45 IST)
താരസംഘടനയായ അമ്മയിൽ വിശ്വാസമുണ്ടെന്ന് ഷെയ്‌ൻ നിഗം. അമ്മയുടെ പ്രതിനിധികളായി എത്തിയ സിദ്ദിഖും ഇടവേള ബാബുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ഇരുവരോടും സംസാരിച്ചതിൽ നിന്നും അമ്മയിൽ നിന്ന് ന്യായമായ പരിഹാര‌മുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഷെ‌യ്‌ൻ നിഗം മാധ്യമങ്ങളോട് വ്യക്തമാക്കി. 
 
വധഭീഷണി മുഴക്കി ഏതെങ്കിലും വണ്ടി വന്ന് ഇടിച്ച് താൻ മരിക്കുകയാണെങ്കിൽ താൻ കള്ളുകുടിച്ച്, എൽഎസ്‌ഡി ഉപയോഗിച്ച് ബോധമില്ലാതെ അപകടമുണ്ടാക്കിയെന്നായിരിക്കും പുറത്ത് വരിക. തന്റെ വീട്ടുകാർക്ക് മാത്രമായിരിക്കും നഷ്ടമുണ്ടാകുക. മറ്റാരും ഈ വിഷയത്തിൽ പ്രതികരിക്കില്ലെന്നും ഷെ‌യ്‌ൻ വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മാമാങ്കം മലയാളത്തിന്റെ ഉത്സവമാകട്ടെ'; ആശംസകൾ നേർന്ന് മോഹൻലാൽ