Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്താവിനെയും അത് വല്ലാതെ ഇമോഷനലാക്കി,കുഞ്ഞു പുറത്തേക്ക് വന്നതിനു ശേഷം ബ്ലെസ്സി സാര്‍ കരയുകയായിരുന്നു; ശ്വേത മേനോൻ പറയുന്നു

പ്രസവം ചിത്രീകരിച്ചതിന്റെ പേരിലുള്ള വിവാദ ശബ്ദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നു തുറന്നു പറയുകയാണ് ശ്വേത മേനോന്‍.

swetha menon
, വെള്ളി, 26 ജൂലൈ 2019 (09:38 IST)
2014-ല്‍ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചത്. പ്രസവം ചിത്രീകരിച്ചതിന്റെ പേരിലുള്ള വിവാദ ശബ്ദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നു തുറന്നു പറയുകയാണ് ശ്വേത മേനോന്‍. 
 
പക്ഷെ ഇതുവരെ ആരും എന്നോട് നേരിട്ട് ‘അയ്യോ ശ്വേത എന്താ അങ്ങനെ ചെയ്‌തെ എന്നൊന്നും ചോദിച്ചിട്ടേയില്ല’, മറഞ്ഞു നിന്ന് പറയുന്നുണ്ടാകാം പക്ഷെ എന്റെ ലൈഫില്‍ എടുത്ത ബെസ്റ്റ് തീരുമാനങ്ങളില്‍ ഒന്നാണത്. ഭര്‍ത്താവിന്റെ പൂര്‍ണ്ണ സപ്പോര്‍ട്ടോടു കൂടിയാണ് ഞാനതിനു സമ്മതിച്ചത്. ഇപ്പോഴും ഓര്‍മ്മയുണ്ട് എന്റെ കുഞ്ഞു പുറത്തേക്ക് വന്നതിനു ശേഷം ബ്ലെസ്സി സാര്‍ കരയുകയായിരുന്നു.
 
എന്റെ ഭര്‍ത്താവിനെയും അത് വല്ലാതെ ഇമോഷനലാക്കി, ‘കളിമണ്ണി’നു ശേഷമാണ് കേരളത്തിലെ പല ആശുപത്രികളിലും ഡെലിവറിക്ക് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും കൂടെ കയറാമെന്ന രീതി വന്നതെന്ന് തോന്നുന്നു. ഇതുവരെ ഒരു കുഞ്ഞിനും കിട്ടാത്ത ഭാഗ്യമാണ് സബൈനയ്ക്ക് ലഭിച്ചത്. എന്നും ഓര്‍ക്കാന്‍ ഞാന്‍ അവള്‍ക്ക് നല്‍കുന്ന സ്‌നേഹ സമ്മാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും അധികം സ്ത്രീവിരുദ്ധ സിനിമകൾ ചെയ്തിട്ടുള്ളത് സൂപ്പർതാരങ്ങളാണ്, കൈയ്യടിക്കാൻ കുറേ ഫാൻസും: ഡോ. ബിജു