സ്വിംസ്യൂട്ടിൽ സ്വാതി റെഡ്ഡി, വൈറലായി അഭിമുഖം

സ്വിംസ്യൂട്ടിൽ സ്വാതി റെഡ്ഡി, വൈറലായി അഭിമുഖം

ശനി, 5 ജനുവരി 2019 (13:20 IST)
ആമേൻ എന്ന മലയാളം സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് സ്വാതി റെഡ്ഡി. താരത്തിന്റെ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ തെലുങ്ക് സിനിമാലോകത്തെ പ്രധാന ചർച്ചാവിഷയം. വളരെ വ്യത്യസ്തമായൊരു അഭിമുഖം ആയിരുന്നു അത്. വിവാഹത്തിന് ശേഷം സ്വാതി ഭർത്താവിന്റെ കൂടെ ഇന്തോനേഷ്യയിലാണ് താമസം.
 
ഇന്തോനേഷ്യൻ ഭൂകമ്പം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയ്ക്ക് സ്വാതി നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നാളുകളായി സ്വാതിയുടെ അഭിമുഖത്തിന് ആവശ്യപ്പെട്ട മാധ്യമപ്രവർത്തകയ്‌ക്ക് സ്വാതി വിദേശത്തെ തന്റെ വീടിന്റെ ലൈവ് ലൊക്കേഷൻ വാട്സാപ്പ് വഴി അയച്ചു കൊടുത്തു. 
 
എന്നാൽ സ്വാതിയെ അമ്പരപ്പിച്ചു കൊണ്ട് കുറച്ചു നേരത്തിനുള്ളിൽ മാധ്യമപ്രവർത്തക ക്യാമറാമാനെയും കൂട്ടി സ്വാതിയുടെ വീട്ടിലെത്തി. പിന്നീട് താരത്തിന്റെ റിയൽ ലൈഫ് ക്യാമറയിൽ പകർത്തുകയും കൂടെ ചോദ്യങ്ങൾ ചോദിക്കുകയുമായിരുന്നു. കുറച്ച് സമയം നീണ്ട കുശലാന്വേഷണത്തിന് തന്റെ വ്യായമാമായ നീന്തലിലേക്ക് സ്വാതി കടന്നു.
 
കൂടെ വരാൻ താൽപ്പര്യമുണ്ടെങ്കിൽ വരാമെന്ന് സ്വാതി മാധ്യമപ്രവർത്തകയോട് പറഞ്ഞു. വേഷം മാറി സ്വിംസ്യൂട്ടണിഞ്ഞെത്തിയ സ്വാതി അതേ വേഷത്തിൽ തന്നെ നടന്നാണ് കുറച്ചകലെയുള്ള നീന്തൽക്കുളത്തിലേക്ക് പോയത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അറിയാം അഗസ്ത്യാർകൂടത്തെ, മനസ് കീഴടക്കുന്ന മായക്കാഴ്ചയിലേക്ക്...