പൃഥ്വിരാജ് ഭീരുവല്ല, ആര്‍എസ്എസിനെ ഭയന്ന് പിന്‍‌മാറില്ല; തുറന്നടിച്ച് ടോവിനോ

Webdunia
ശനി, 20 ജനുവരി 2018 (18:32 IST)
പൃഥ്വിരാജ് ഭീരുവല്ലെന്നും ‘ആമി’യില്‍ അഭിനയിക്കാതെ അദ്ദേഹം പിന്‍‌മാറിയത് ആര്‍ എസ് എസിനെ പേടിച്ചല്ലെന്നും ടോവിനോ തോമസ്. മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്ത ‘ആമി’യില്‍ പൃഥ്വി ചെയ്യാനിരുന്ന കഥാപാത്രത്തെ പിന്നീട് ടോവിനോയാണ് ചെയ്തത്. എന്നാല്‍ മാധവിക്കുട്ടിയുടെ മതം മാറ്റം പരാമര്‍ശിക്കുന്ന ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്‍‌മാറിയത് ആര്‍ എസ് എസ് ഭീഷണി കാരണമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു.
 
ആരെങ്കിലും പറഞ്ഞുപേടിപ്പിച്ചതിന്റെ പേരില്‍ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ്. അത് അദ്ദേഹത്തെ അറിയാവുന്നവര്‍ക്കൊക്കെ അറിയാം. എന്‍റെ ഇപ്പോഴത്തെ തിരക്ക് എനിക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ കഴിയുന്നില്ല. ഡേറ്റിന്‍റെ കാര്യത്തിലൊക്കെ ഞാന്‍ ബുദ്ധിമുട്ടുകയാണ്. അപ്പോള്‍ പൃഥ്വിക്ക് എത്ര തിരക്കുണ്ടാകും എന്നത് നമുക്ക് ഊഹിക്കാവുന്ന കാര്യമാണ്. വളരെ തിരക്കുപിടിച്ച ഷെഡ്യൂളിലാണ് പൃഥ്വി. കമല്‍ സാര്‍ എന്നെ ഈ പ്രൊജക്ടിന് വിളിച്ചപ്പോള്‍ ഞാനാദ്യം പൃഥ്വിയെ വിളിച്ച് ‘ചെയ്‌തോട്ടേ’ എന്ന് ചോദിച്ചു. പുള്ളി എനിക്കയച്ച മെസേജ് ‘പ്ലീസ്.. പ്ലീസ്.. പ്ലീസ്... ഡൂ ഇറ്റ്’ എന്നാണ് - ദേശാഭിമാനി വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ടോവിനോ തോമസ് വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

കെട്ടിവച്ച മുറിവില്‍ ശസ്ത്രക്രിയാ ബ്ലേഡ്; പമ്പ ആശുപത്രിയില്‍ ഗുരുതര മെഡിക്കല്‍ അനാസ്ഥയെന്ന് തീര്‍ത്ഥാടകയുടെ പരാതി

ഡയാലിസിസിനും കാന്‍സറിനുമുള്ള മരുന്നുകള്‍ വന്‍ വിലക്കുറവില്‍; പണം കൊയ്ത് ഔഷധ വിപണിയിലെ വ്യാജന്മാര്‍

രാഹുലിന്റെ ലീലാവിലാസങ്ങളില്‍ ഞെട്ടി കോടതിയും; ജാമ്യമില്ല, ജയിലില്‍ തുടരും

വിസ്മയം എന്താണെന്ന് എല്ലാദിവസവും ഇങ്ങനെ ചോദിക്കേണ്ട ആവശ്യമില്ല; പരുങ്ങി സതീശന്‍

അടുത്ത ലേഖനം
Show comments