Publish Date: Thu, 18 Jan 2018 (10:43 IST)
Updated Date: Thu, 18 Jan 2018 (10:46 IST)
‘ആമി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് വീണ്ടും വിശദീകരണവുമായി സംവിധായകന്‍ കമല്‍. വിദ്യാ ബാലനെപ്പറ്റി താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അതിനുള്ള വിശദീകരണം താന്‍ നേരത്തെ നല്‍കിയതാണെന്നും കമല്‍ വ്യക്തമാക്കി.
മാധവിക്കുട്ടിയുടെ 'എന്റെ കഥയല്ല' താൻ സിനിമയാക്കുന്നത്. പകരം അവരുടെ യഥാർത്ഥ ജീവിതമാണ്. ആ വേഷം ചെയ്യാന്‍ വിദ്യ ബാലനേക്കാള്‍ നല്ലത് മഞ്ജു വാര്യർ തന്നെയാണ്. ദയവായി തന്റെ വാക്കുകള്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ച് ഈ സിനിമക്കെതിരെയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധവിക്കുട്ടിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി കമൽ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വിദ്യ ബാലനാണ് ഈ വേഷം ചെയ്തിരുന്നതെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നു വരുമെന്ന കമലിന്റെ പ്രസ്താവനയാണ് വിവാദമായത്.