തെന്നിന്ത്യൻ താരറാണി തൃഷയ്‌ക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ. ജന്മദിനാശംസകളുടെ പ്രളയം തീർത്ത് സോഷ്യൽ മീഡിയും, താര ലോകവും. “എനിക്ക് പറയാൻ വാക്കുകളില്ല… എന്നെ ഞാനാക്കി മാറ്റിയത് നിങ്ങൾ ഓരോരുത്തരുമാണ്” - ആശംസകൾ അയച്ച ആരാധകർക്ക് വേണ്ടി തൃഷ ട്വീറ്റ് ചെയ്ത വാക്കുകൾ.
ഖുശ്ബു, രാധിക ശരത് കുമാർ, അതുല്യ രവി, ശെൽവ, അർച്ചന കൽപ്പാത്തി, സംവിധായകനായ രാജേഷ് എം എന്നിവരെല്ലാം തൃഷയ്‌ക്ക് ജന്മദിനാശംസകൾ നേർന്നു. വർഷങ്ങൾ ഒത്തിരി കഴിഞ്ഞിട്ടും, തൃഷയ്ക്ക് ഒരു മാറ്റവും ഇല്ലെന്നാണ് ഖുശ്ബു സുന്ദർ തൻറെ ആശംസയിൽ പറയുന്നത്.
1999ലെ ജോഡി എന്ന തമിഴ് സിനിമയിലൂടെ എത്തി തെന്നിന്ത്യൻ സിനിമയിലെ താരറാണിയായി മാറിയ തൃഷ കൃഷ്ണൻ ഇപ്പോൾ ടിക്-ടോക്കിലും വേറെ ലെവലാണ്.