തൃഷ വിവാഹിതയാകുന്നു; വിവാഹം ലാസ് വേഗാസിൽ വെച്ച്?
തെന്നിന്ത്യൻ താരസുന്ദരി തൃഷയുടെ കല്യാണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം.
തെന്നിന്ത്യൻ താരസുന്ദരി തൃഷയുടെ കല്യാണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ഈയിടെ തന്റെ ഫാന്‍സിനൊപ്പം പങ്കെടുത്ത ഒരു പരിപാടിയിലാണ് താരം കല്യാണ സങ്കല്‍പ്പത്തെക്കുറിച്ച് മനസ്സുതുറന്നത്. അതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം ആയിരിക്കുന്നത്.
തൃഷയുടെ വാക്കുകൾ ഇങ്ങനെ-
ലാസ് വേഗസില്‍ വെച്ച് കല്യാണം കഴിക്കണം എന്നത് എന്റെ സ്വപ്‌നമാണ്. അതിനായി കാത്തിരിക്കുന്നു'-തൃഷ പറഞ്ഞു. ആരാധകരിലൊരാള്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന യൗവനത്തിന്റെ രഹസ്യം ചോദിച്ചപ്പോള്‍ ഈ ചോദ്യം എത്ര കേട്ടാലും മതിയാകില്ല എന്നാണ് താരം പ്രതികരിച്ചത്.