നയൻ‌താര ബുദ്ധിപരമായി കളിച്ചു, തൃഷയ്ക്ക് അത് മനസിലായില്ല; ഒടുവിൽ താരം പെട്ടു!

ചിപ്പി പീലിപ്പോസ്

ബുധന്‍, 26 ഫെബ്രുവരി 2020 (15:33 IST)
പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി തൃഷ പങ്കെടുക്കുന്നില്ല എന്നാരോപിച്ച് താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ‘പരമപാഥം വിളയാട്ടി‘ന്റെ നിര്‍മ്മാതാവ് രംഗത്തെത്തിയിരുന്നു. പ്രമോഷനില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെങ്കില്‍ വാങ്ങിയ പ്രതിഫലം തിരികെ നല്‍കണമെന്നാണ് നിർമാതാവ് ആവശ്യപ്പെടുന്നത്. 
 
പ്രമോഷനില്‍ പങ്കെടുക്കാതിരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നയന്‍താരയ്‌ക്കെതിരെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. നയൻ‌താര സ്വീകരിച്ചിരുന്ന ഒരു ശക്തമായ നിലപാട് ആയിരുന്നു ഇത്. സിനിമയുടെ പ്രൊമോഷന് പങ്കെടുക്കില്ല എന്ന്. ഏതൊരു സിനിമയ്ക്കും വേണ്ടി നിർമാതാക്കളോ സംവിധായകരോ നയൻസിനെ സമീപിച്ച് കരാർ ഒപ്പിടുമ്പോൾ തന്നെ നയൻ തനിക്ക് പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും പങ്കെടുക്കാൻ കഴിയാറില്ലെന്ന് പറയാറുണ്ട്. 
 
മിക്ക സിനിമകളിലും പ്രൊമോഷൻ തുക കുറച്ചാണ് നയൻ‌താര തന്റെ പ്രതിഫലം വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ എത്രവലിയ ബിഗ് ബജറ്റ് സിനിമയാണെങ്കിലും നയൻസ് പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാറില്ല. അതിനി രജനികാന്തിന്റെ പടമായാലും ശരി വിജയുടെ പടമായാലും ശരി. അടുത്തിടെ ചില നിർമാതാക്കൾ നയൻസിനെതിരെ രംഗത്ത് വന്നിരുന്നെങ്കിലും യാതോരു വിധ പ്രതികരണത്തിനും താരം റെഡിയായില്ല.
 
എന്നാൽ, ഇക്കാര്യത്തിൽ തൃഷയ്ക്ക് ചെറിയ പാളിച്ച പറ്റിയിരിക്കുകയാണ്. നിർമാതാവുമായുള്ള ആശയവിനിമയത്തിൽ ആശയക്കുഴപ്പം സംഭവിച്ചതാകാമെന്നും കരുതുന്നു. തൃഷയുടെ കാര്യത്തില്‍ താരത്തിന് ശക്തമായ ആരാധക പിന്തുണയുണ്ട്. പ്രമോഷന് തൃഷ പങ്കെടുത്തില്ല എങ്കില്‍ അതിന് എന്തെങ്കിലും കാരണമുണ്ടാവും എന്നാണ് ആരാധകര്‍ പറയുന്നത്. ഒന്നുകില്‍ കരാറില്‍ പ്രമോഷന് പങ്കെടുക്കണം എന്നതിനെ കുറിച്ച് പരമാര്‍ശിച്ചുകാണില്ല എന്നും ഫാൻസ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ഇവർ രണ്ടും എന്റെ സെറ്റപ്പ്’ - അമൃതയേയും അഭിരാമിയേയും അപമാനിച്ച് ഷാജി, വളരെ ചീപ്പ് ആയി പോയെന്ന് ആരാധകർ