'സൂരറൈ പോട്ര് എന്ന സൂര്യയുടെ ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്. സിനിമ റിലീസ് ആയപ്പോൾ നടിയുടെ അഭിനയമികവിനെ കുറിച്ചാണ് പ്രേക്ഷകർക്കിടയിൽ ചർച്ച. സൂര്യയുടെ അമ്മയായി എത്തിയ താരം സൂര്യയെ പോലെയുള്ള സ്റ്റാർ ആക്ടേഴ്സിൻറെ കൂടെയും മറ്റ് നോൺ-സ്റ്റാർ അഭിനേതാക്കളുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ സ്റ്റാർ ആക്ടേഴ്സിൻറെ കൂടെയും നോൺ-സ്റ്റാർ അഭിനേതാക്കളുടെ കൂടെയും അഭിനയിക്കുമ്പോൾ ഉള്ള മാറ്റത്തെക്കുറിച്ച് ഉർവശിയോട് ചോദിച്ചു. അതിന് നല്ലൊരു മറുപടിയാണ് നടി പറഞ്ഞത്.
"ശരിക്കും അങ്ങനെ ഒന്നുമില്ല. ക്യാമറയ്ക്ക് മുന്നിൽ സൂര്യ, വിജയ്, ധനുഷ് എന്നിവരില്ല. എൻറെ മകനായിയാണ് സൂര്യയെ നോക്കുന്നത്. വാസ്തവത്തിൽ, ഞാൻ തന്നെ ക്യാമറയ്ക്ക് മുന്നിൽ ഉർവശി അല്ല" - ഉർവശി പറഞ്ഞു.