Webdunia - Bharat's app for daily news and videos

Install App

ഫഹദിന്‍റെ സിനിമയുടെ കഥ കേട്ട് ബോളിവുഡ് സംവിധായകന്‍ ത്രില്ലടിച്ചു!

Webdunia
ബുധന്‍, 3 ജനുവരി 2018 (13:44 IST)
പ്രതിഭകള്‍ക്ക് ഭാഷയില്ല. ഏത് ഭാഷയിലും അവര്‍ വിസ്മയം സൃഷ്ടിക്കും. നമ്മുടെ പ്രിയദര്‍ശനൊക്കെ അറിയപ്പെടുന്നത് ഇന്ത്യയുടെ സംവിധായകന്‍ എന്നാണ്. ഏത് ഭാഷയിലും ഹിറ്റ് തീര്‍ക്കാന്‍ പ്രിയന് കഴിയാറുണ്ട്.
 
ബോളിവുഡ് സംവിധായകനും സംഗീത സംവിധായകനുമായ വിശാല്‍ ഭരദ്വാജ് മലയാളത്തില്‍ ‘ദയ’ എന്ന ചിത്രത്തിന് സംഗീതം നല്‍കിയിട്ടുണ്ട്. ദയയിലെ ഗാനങ്ങള്‍ ആരും മറന്നിരിക്കാനിടയില്ല. ‘ശാരദേന്ദു നെയ്തുനെയ്തു’ ഒക്കെ ഇപ്പോഴും സംഗീതാസ്വാദകരെ വശീകരിക്കുന്നു.
 
ദയയുടെ സംവിധായകന്‍ വേണു ഇപ്പോള്‍ ‘കാര്‍ബണ്‍’ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന കാര്‍ബണിന്‍റെ മ്യൂസിക്കും വിശാല്‍ ഭരദ്വാജ് തന്നെ.
 
“കാര്‍ബണിന്‍റെ കഥ എനിക്കും പ്രചോദനം നല്‍കി. ഈ ചിത്രത്തിന് മൂന്ന് ഗാനങ്ങളാണ് ഞാന്‍ സംഗീതം നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് അവ ചിട്ടപ്പെടുത്തിയത്. ഞാനും വേണുവും ഏറെക്കാലമായുള്ള സൌഹൃദബന്ധമാണ്. ഞങ്ങള്‍ ഇഷ്ടപ്പെടുന്നതും ഒരേ ടൈപ്പ് സിനിമകള്‍” - വിശാല്‍ ഭരദ്വാജ് പറയുന്നു.
 
ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ കെ യു മോഹനനാണ് കാര്‍ബണിന്‍റെ ക്യാമറ. ബീന പോള്‍ വേണു ആണ് എഡിറ്റര്‍. വിജയരാഘവന്‍, നെടുമുടി വേണു, അശോകന്‍, ദിലീഷ് പോത്തന്‍. സൌബിന്‍, ചേതന്‍ ലാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. മം‌മ്ത മോഹന്‍‌ദാസാണ് നായിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments