നമ്മള്‍ അനുവദിക്കാതെ ആരും തൊടാന്‍ വരില്ല, സിനിമയില്‍നിന്ന് ഇതുവരെ ദുരനുഭവമുണ്ടായിട്ടില്ല; തുറന്നു പറച്ചിലുകളുമായി നടി

Webdunia
ബുധന്‍, 3 ജനുവരി 2018 (12:58 IST)
നമ്മളുടെ സമ്മതമില്ലാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് നടി ഇനിയ. എല്ലാ കാര്യങ്ങള്‍ക്കും ഒരു ഗ്യാപ് സ്ഥാപിക്കാനുള്ള കഴിവ് ഓരോരുത്തര്‍ക്കും ഉണ്ടാകണം. തന്നോടിതുവരെ ആരും മോശമായി പെരുമാറാതിരിക്കാനുള്ള കാരണവും അത്തരം നിലപാടുകളാണെന്നാണ് തന്റെ വിശ്വാസമെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഇനിയ പറഞ്ഞു.
 
വ്യക്തിജീവിതത്തിലും സിനിമയിലും ഒരുതരത്തിലുള്ള മോശം അനുഭവങ്ങളും ഉണ്ടായിട്ടില്ല. സെറ്റില്‍ പോകുമ്പോള്‍ അച്ഛന്‍ അമ്മമാരെ കൂടെ കൊണ്ടുപോകുന്ന രീതിയാണ് താന്‍ പിന്‍തുടരുന്നത്. അതുതന്നെയാണ് എല്ലാവരും പിന്‍തുടരേണ്ടത്. സിനിമക്കാരെക്കുറിച്ച് ഗോസിപ്പുകളും വാര്‍ത്തകളും വരാന്‍ വളരെ എളുപ്പമാണെന്നും അനാവശ്യകാര്യങ്ങളില്‍ ചെന്ന് പെടാതിരിക്കാനുള്ള ശ്രദ്ധയാണ് നമ്മള്‍ കാണിക്കേണ്ടതെന്നും ഇനിയ പറഞ്ഞു.
 
സിനിമാ മേഖലയിലേക്കുള്ള വനിതാ സംഘടനയുടെ വരവ് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങി യാത്രചെയ്യാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും ഇനിയ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി നായകനായി എത്തുന്ന പരോളാണ് ഇനിയയുടെ പുറത്തിറങ്ങാനുള്ള മലയാള ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനില്‍ വന്‍ ഭൂകമ്പം, റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

യുഡിഎഫ് വാദം പൊളിയുന്നു; കോഴിക്കോട് സീൽ ചെയ്ത സ്‌ട്രോങ് റൂം തുറന്നിട്ടില്ല

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

'അവിടെയും ബോറടിച്ചു'; തൃണമൂൽ കോൺഗ്രസ് വിട്ട് പി.വി.അൻവർ, ഇനി പുതിയ പാർട്ടി

'നിരന്തരം പ്രകോപനം'; എത്ര കിട്ടിയാലും യുഎസ് പഠിക്കില്ലെന്ന് ഇറാൻ, ഇനി ചർച്ചയില്ല

അടുത്ത ലേഖനം
Show comments