Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചരയ്‌ക്ക് ഷൂട്ടിംഗ് പറഞ്ഞാല്‍ അജിത്ത് 4 മണിക്കെത്തും !

അഞ്ചരയ്‌ക്ക് ഷൂട്ടിംഗ് പറഞ്ഞാല്‍ അജിത്ത് 4 മണിക്കെത്തും !

കെ ആര്‍ അനൂപ്

, വെള്ളി, 17 ജൂലൈ 2020 (21:43 IST)
അജിത്തിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ ‘കാതൽ കോട്ടൈ' റിലീസ് ചെയ്ത് 24 വർഷം ആയതിന്റെ ആഘോഷം അടുത്തിടെയാണ് നടന്നത്. ഈ ചിത്രത്തിന്റെ സംവിധായകനായ അഗത്തിയൻ, അജിത്തില്‍ നിന്നും സിനിമ പ്രവർത്തകര്‍ മാതൃകയാക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്.
 
“അജിത്  ഒരിക്കലും ഒരു താരം എന്ന മനോഭാവം കാണിക്കാറില്ല. പുലർച്ചെ 5 മണിക്ക് ഷൂട്ടിംഗ് ആരംഭിക്കുകയാണെങ്കിൽ, ഞാൻ 4.30ന് ഷൂട്ടിംഗ് സ്ഥലത്ത് എത്തും, പക്ഷേ അജിത്ത് നാലിന് തന്നെ അവിടെ ഉണ്ടാകും” - അജിത്തിന്റെ അഭിനയം വളരെ യഥാർത്ഥമാണെന്നും സംവിധായകൻ പറയുന്നു. എല്ലാത്തരം വേഷങ്ങൾക്കും അനുയോജ്യമായ ഒരാളാണ് അദ്ദേഹമെന്നും അഗത്തിയൻ കൂട്ടിച്ചേർത്തു.
 
അതേസമയം, നേർക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം അജിത്, സംവിധായകൻ എച്ച് വിനോദ്, നിർമ്മാതാവ് ബോണി കപൂർ എന്നിവർ ‘വലിമൈ’ക്കായി വീണ്ടും ഒന്നിക്കുകയാണ്. ഹ്യുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം നീരവ് ഷാ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്”, സ്നേഹത്തിൻറെ മഷി കൊണ്ട് നരേന്‍ എഴുതിയ പിറന്നാളാശംസ!