Select Your Language

Notifications

webdunia
webdunia
webdunia
webdunia

“ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്”, സ്നേഹത്തിൻറെ മഷി കൊണ്ട് നരേന്‍ എഴുതിയ പിറന്നാളാശംസ!

“ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്”, സ്നേഹത്തിൻറെ മഷി കൊണ്ട് നരേന്‍ എഴുതിയ പിറന്നാളാശംസ!

കെ ആര്‍ അനൂപ്

, വെള്ളി, 17 ജൂലൈ 2020 (18:26 IST)
നടൻ നരേന്‍ തൻറെ ഭാര്യ മഞ്ജുവിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ജീവിതത്തിലെ ഉയർച്ചതാഴ്ചകളിൽ ഒപ്പം നിന്ന ഭാര്യ മഞ്ജുവിന് നന്ദി പറഞ്ഞുകൊണ്ടാണ് തൻറെ സ്നേഹം തുറന്നു പറയുന്നത്. പ്രതീക്ഷയോടെ പരസ്പരം സ്‌നേഹിച്ച്‌ നമുക്ക് മുന്നേറാം. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ് എന്ന് സ്നേഹത്തിൻറെ മഷി കൊണ്ട് നരേന്‍ എഴുതി.
 
“ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ എനിക്കൊപ്പം നില്‍ക്കുന്നതിന് മഞ്ജുവിനോട് നന്ദി. ജീവിതം അത്ര മനോഹരമല്ലാത്ത അനുഭവങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. മികച്ച സമയം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയോടെ പരസ്പരം സ്‌നേഹിച്ച്‌ നമുക്ക് മുന്നേറാം. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്”-നരേൻ ഇൻസ്റ്റഗ്രാമിൽ എഴുതി. 
 
ജയസൂര്യ, ഇന്ദ്രജിത്ത്, മുന്ന, സംവൃത സുനിൽ, സരിത ജയസൂര്യ ഇവരെല്ലാം മഞ്ജുവിന് ജന്മദിനാശംസകൾ നേർന്നു. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും മഞ്ജു നന്ദിയും അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗപ്പിയും മായാനദിയും ഒടി‌ടി റിലീസ് ചെയ്യാമായിരുന്നു: ടോവിനോ തോമസ്