ലോക്ക് ഡൗൺ കാലം ചലഞ്ചുകളുടെ കാലം കൂടിയാണ്. പലതരത്തിലുള്ള ചലഞ്ചുകളാണ് സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കൾക്ക് പലരും കൊടുക്കാറുള്ളത്. അത്തരത്തിൽ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കറും രോഹിത് ശർമയും അജിൻക്യ രഹാനെയും ഒക്കെ ഏറ്റെടുത്ത ഒരു ചലഞ്ചായിരുന്നു ബോൾ താഴെ വീഴാതെ ബാറ്റ് കൊണ്ട് കൂടുതൽ സമയം തട്ടുക എന്ന ചലഞ്ച്.
 
 			
 
 			
			                     
							
							
			        							
								
																	
	 
	ഇപ്പോഴിതാ ഈ ചലഞ്ചുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം രേഷ്മ അന്ന രാജൻ. താരം സോഷ്യൽ മീഡിയയിലൂടെ ചലഞ്ചിൻറെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. രേഷ്മ വിജയകരമായി ചലഞ്ച് പൂർത്തിയാക്കുകയും ചെയ്തു.
	 
	അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ രേഷ്മ അന്ന രാജൻ വെളിപാടിന്റെ പുസ്തകം, മധുരരാജ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘ലിച്ചി’ സിനിമ അയ്യപ്പനും കോശിയുമാണ്.