കുട്ടികളുടെ പല്ലിന്റെ കാര്യത്തിൽ അത്ര ശ്രദ്ധ നൽകേണ്ട, കൊഴിഞ്ഞ് വീണ്ടും വരാനുള്ളതെല്ലേ എന്നൊക്കെയാണ് പല മാതാപിതാക്കളുടെയും ധാരണ. എന്നാൽ ഇത് തെറ്റാണ് കുട്ടികളുടെ കിന്നരിപ്പലുകളിലാണ് നമ്മൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത്. എന്നാൽ മാത്രമേ ഭംഗിയും ആരോഗ്യവുമുള്ള പല്ലുകൾ ഭാവിയിൽ അവർക്കുണ്ടാവു.
കുഞ്ഞ് ജനിച്ച് കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ കിന്നരിപ്പല്ലുകളുടെ ശ്രദ്ധ തുടങ്ങണം. ഒരു വയസ് കഴിയുമ്പോൾ മാത്രമേ പല്ലുകൾ വന്നു തുടങ്ങൂ എങ്കിലും ശ്രദ്ധ നേരത്തെ തന്നെ തുടങ്ങണം. ആദ്യം ശ്രദ്ധിക്കേണ്ടത് കുട്ടികൾക്ക് കൃത്രിമ നിപ്പിൾ നൽകരുത് എന്നതാണ്. ഇത് പല്ലിന്റെ ആരോഗ്യത്തെ സാരമായി തന്നെ ബധിക്കും.
പല്ലുവന്ന കുട്ടികളിൽ പലരിർക്കും ഉറക്കത്തിൽ പാൽക്കുപ്പികൾ വായിൽ വച്ച് ഉറക്കുന്ന പതിവുണ്ട്, ഇത് പൂർണമായും ഒഴിവാക്കുക. ഇത് പല്ലിന് മുകളിൽ ഒരു ആവരണം ഉണ്ടാക്കുന്നതിന് കാരണം. ചെറിയ കുട്ടികൾക്ക് 120 മില്ലിയിലധികം ജ്യൂസുകൾ നൽകരുത് ഇത് പല്ലിന്റെ ഇനാമൽ നഷ്ടമാകുന്നതിന് കാരണമാകും.