Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

കിടിലന്‍ ഡാന്‍സുമായി പ്രഭുദേവ,'പേട്ടറാപ്പ്' ഗാനം പുറത്ത്

Prabhu Deva Pettarap Prabhu Deva Pettarap Petta Rap From Sep 27 Dance Dance Video Song Dance Dance Video Song video song Dance Dance of Petta Rap Movie Starring Prabhu Deva

കെ ആര്‍ അനൂപ്

, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (19:07 IST)
സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു കളര്‍ഫുള്‍ എന്റെര്‍റ്റൈനെറായി കാത്തിരിക്കുന്നവരാണോ നിങ്ങള്‍? അത്തരത്തിലൊരു സിനിമയുമായി പ്രഭുദേവ എത്തുകയാണ്.എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ടറാപ്പ് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്.
സെപ്റ്റംബര്‍ 27ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by D.Imman (@immancomposer)

.ചെന്നൈ, കേരളം, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്ലന്‍ഡ് എന്നിവിടങ്ങളിലായി 64 ദിവസം കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്. ഡി. ഇമ്മന്‍ സംഗീതം ഒരുക്കുന്ന ചിത്രം ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 
പ്രഭുദേവ ആരാധകര്‍ കാത്തിരിക്കുന്ന പ്രഭുദേവയെ ഈ സിനിമയില്‍ കാണാനാകും. നടന്റെ അടിപൊളി നൃത്തച്ചുവടുകളും ഡി. ഇമ്മന്‍ ഒരുക്കുന്ന സംഗീതം കൂടി ചേരുമ്പോള്‍ സംഗതി കളര്‍ഫുള്‍ ആകും.പി.കെ. ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
 
 ജിത്തു ദാമോദര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് : നിഷാദ് യൂസഫ്, ആര്‍ട്ട് ഡയറക്ടര്‍ : എ. ആര്‍. മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആനന്ദ്.എസ്, ശശികുമാര്‍.എസ്, എക്സികുട്ടിവ് പ്രൊഡ്യൂസര്‍ : റിയ.എസ്, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍.
 
മേക്കപ്പ് : അബ്ദുല്‍ റഹ്‌മാന്‍, കൊറിയോഗ്രാഫി : ഭൂപതി രാജ, റോബര്‍ട്ട്, സ്റ്റണ്ട് : ദിനേശ് കാശി, വിക്കി മാസ്റ്റര്‍, ലിറിക്‌സ് : വിവേക് , മധന്‍ ഖാര്‍ഗി, വി എഫ് എക്സ് : എഫെക്റ്റ്സ് ആന്‍ഡ് ലോജിക്സ് , ക്രിയേറ്റിവ് സപ്പോര്‍ട് : സഞ്ജയ് ഗസല്‍, കോ ഡയറക്ടര്‍ : അഞ്ജു വിജയ്, ഡിസൈന്‍ : യെല്ലോ ടൂത്ത്, സ്റ്റില്‍സ് : സായി സന്തോഷ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് :പ്രതീഷ് ശേഖര്‍.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്ലാമറസായി മഡോണ സെബാസ്റ്റ്യന്‍, പുത്തന്‍ ഫോട്ടോഷൂട്ടും ഹിറ്റ്