Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷഹബാസ് അമന്റെ മനോഹര ശബ്ദം, അപ്പനിലെ ഗാനം, വീഡിയോ

Appan movie

കെ ആര്‍ അനൂപ്

, വെള്ളി, 15 ഏപ്രില്‍ 2022 (11:08 IST)
സണ്ണി വെയ്ന്‍-അലന്‍സിയര്‍ ടീമിന്റെ പുതിയ ചിത്രമാണ് 'അപ്പന്‍'. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.'കെട കനലുകള്‍' എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.
 
ഡോണ്‍ വിന്‍സെന്റാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍ വരികള്‍ എഴുതിയിരിക്കുന്നു. ഷഹബാസ് അമന്‍ ആണ് ആലാപനം.
രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ആര്‍.ജയകുമാറും മജുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു കുടുംബ കഥയാണ് സിനിമ പറയുന്നത്.
 
ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളി താരങ്ങളുടെ വിഷു, ആശംസകളും ചിത്രങ്ങളും കാണാം