യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇടയ്ക്കിടെ യാത്രകള്‍ ചെയ്യാറുണ്ട് താരം.ഇപോഴിതാ പത്തൊന്‍പതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ യാത്ര ചിത്രങ്ങള്‍ നടി പങ്കുവെച്ചിരിക്കുകയാണ്.
ഏപ്രിലിലായിരുന്നു സാനിയയുടെ മാലിദ്വീപ് യാത്ര.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ് പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.