Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാഫര്‍ ഇടുക്കിയുടെ മംഗോ മുറിയിലെ ആദ്യ ഗാനം പുറത്തിറങ്ങി, ജനുവരി അഞ്ചിന് റിലീസ്

Dhoore Dhoore Video Song Mangomury romantic melody

കെ ആര്‍ അനൂപ്

, ബുധന്‍, 27 ഡിസം‌ബര്‍ 2023 (11:15 IST)
ജാഫര്‍ ഇടുക്കിയുടെ പുതിയ സിനിമയാണ് മാംഗോമുറി.തിങ്കളാഴ്ച്ച നിശ്ചയം ഫെയിം അര്‍പ്പിത് പി.ആറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ട്രിയാനി പ്രൊഡക്ഷന്‍സ് ആണ്.മംഗോ മുറിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജനുവരി അഞ്ചിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
പുതുമുഖ നടിയായ സ്വിയ ആണ് സിനിമയിലെ നായിക. സംവിധായകന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും ചേര്‍ന്നാണ്.ശ്രീകാന്ത് മുരളി, റ്റിറ്റോ വില്‍സണ്‍, കണ്ണന്‍ സാഗര്‍, സിബി തോമസ്, അജിഷ പ്രഭാകരന്‍, ലല്ലി അനാര്‍ക്കലി, നിമിഷ അശോകന്‍, അഞ്ജന, ബിനു മണമ്പൂര്‍, ശ്രീകുമാര്‍ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയ അഭിനേതാക്കളും സിനിമയിലുണ്ട്.
 
സതീഷ് മനോഹര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: ഫോര്‍ മ്യൂസിക്‌സ്, എഡിറ്റിംഗ്: ലിബിന്‍ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്‌സര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കല്ലാര്‍ അനില്‍, ചമയം: ഉദയന്‍ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമാരപുരം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അരുണ്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍: ശരത് അനില്‍, അസിസ്റ്റന്റ് ഡയറക്ടര്‍: അജ്മല്‍ & ശ്രീജിത്ത് വിദ്യാധരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ബിനീഷ് ഇടുക്കി, ശബ്ദ സംവിധാനം: ചാള്‍സ്, പരസ്യകല: ശ്രീജിത്ത് വിദ്യാധര്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: നൗഷാദ് കണ്ണൂര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലേഷന്‍ഷിപ്പില്‍ സല്‍മാന്‍ ടോക്‌സിക്ക് ആയിരുന്നു, ബ്രേക്കപ്പായപ്പോള്‍ ഐശ്വര്യ പേടിച്ചിരുന്നു; വിവാഹത്തിനു അടുത്തുവരെ എത്തിയ താരപ്രണയം