Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൂഹേ..., 'നേര്'ലെ ഗാനം, ലിറിക്കല്‍ വീഡിയോ പുറത്ത്

റൂഹേ..., 'നേര്'ലെ ഗാനം, ലിറിക്കല്‍ വീഡിയോ പുറത്ത്

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (12:07 IST)
മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ റിലീസിന് ഒരുങ്ങുന്ന സിനിമയാണ് 'നേര്'. ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളില്‍ എത്തും. പ്രിയാമണിയും അനശ്വര രാജനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ പുറത്തെടുത്തിരിക്കുന്നതെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ലിറിക്കല്‍ വീഡിയോ സോങ് പുറത്തുവന്നിരിക്കുകയാണ്.
 
 സംഗീതം: വിഷ്ണു ശ്യാം
 വരികള്‍: വിനായക് ശശികുമാര്‍
 ഗായകന്‍ :കാര്‍ത്തിക്
 കോറസ് :വിഷ്ണു ശ്യാം, കാത്തി ജിത്തു
ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമയാണ് നേര്. വക്കീല്‍ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു.ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഛായാഗ്രാഹണം സതീഷ് കുറുപ്പ്. സംഗീതം വിഷ്ണു ശ്യാമും നിര്‍വഹിക്കുന്നു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എമ്പുരാനിൽ ഇപ്പോൾ ഫൈറ്റ് ചെയ്യാൻ പറ്റില്ല'; പൃഥ്വിരാജിന് പറയാനുള്ളത് ഇതാണ് !