Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയത്തിന്റെ പാതകളില്‍ ഷെയ്ന്‍ നിഗം,ആര്‍.ഡി.എക്‌സ് വിജയത്തിനുശേഷം സാം സിഎക്‌സിന്റെ സംഗീതം,വേലയിലെ മനോഹര ഗാനം

Paathakal Lyrical Video  Vela Movie  Shane Nigam

കെ ആര്‍ അനൂപ്

, ശനി, 14 ഒക്‌ടോബര്‍ 2023 (09:23 IST)
ഷെയ്ന്‍ നിഗവും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വേല. സിനിമയിലെ ഗാനം പുറത്തിറങ്ങി. പാതകള്‍ എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. ആര്‍.ഡി.എക്‌സ് വിജയത്തിനുശേഷം സാം സിഎക്‌സ് സംഗീതം ഒരുക്കുന്ന ഗാനരംഗത്ത് വീണ്ടും ഷെയ്ന്‍ നിഗം എത്തുന്നു എന്നതാണ് ഒരു പ്രത്യേകത. നവംബര്‍ 10നാണ് സിനിമയുടെ റിലീസ്.
അന്‍വര്‍ അലിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഹരിചരണ്‍ ആണ് ആലാപനം.
 
ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയും സണ്ണിവെയ്ന്‍ മല്ലികാര്‍ജുനന്‍ എന്ന പോലീസ് കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ പോലീസ് യൂണിഫോമില്‍ എത്തുന്നുണ്ട്. അതിഥി ബാലനും ചിത്രത്തിലുണ്ട്.സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലിയോയുടെ ആദ്യ 10 മിനിറ്റ് മിസ് ആക്കരുത്'; കാരണമെന്താണെന്ന് ചോദിച്ചവരോട് ലോകേഷ് കനകരാജ്