Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപർണ ബാലമുരളിയ്ക്കൊപ്പം നീരജ് മാധവ്,'സുന്ദരി ഗാര്‍ഡൻസ്' ആദ്യ ഗാനം

Aparna Balamurali

Anoop k.r

, വ്യാഴം, 28 ജൂലൈ 2022 (10:39 IST)
അപർണ ബാലമുരളിയ്ക്കൊപ്പം നീരജ് മാധവ് ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'സുന്ദരി ഗാര്‍ഡൻസ്'. നവാഗതനായ ചാര്‍ലി ഡേവിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണയ്ക്കൊപ്പം അഭിനയിക്കാനായ സന്തോഷത്തിലാണ് നടൻ കണ്ണൻ സാഗർ. സിനിമയിലെ ആദ്യ ഗാനം ഇന്ന് പുറത്തുവരും. 'മധുര ജീവരാഗം' എന്ന് തുടങ്ങുന്ന പ്രണയഗാനമാണിത്. സോണി ലിവാണ് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
 
"ഞാനും ചെറിയ വേഷം ചെയ്ത
"സുന്ദരീ ഗാർഡൻസ് " എന്ന ഈ ചിത്രം വരുന്നു പ്രിയപ്പെട്ടവർ കാണുക പ്രോത്സാഹിപ്പിക്കുക...."- നടൻ കണ്ണൻ സാഗർ കുറിച്ചു.
 
 
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു.ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍.സംവിധായകന്‍ സലിം അഹമ്മദ് ആണ് സിനിമ നിർമ്മിക്കുന്നത്.റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞെട്ടിച്ച് ദുൽഖർ സൽമാൻ,12 മണിക്ക് ആരാധകരുടെ മുന്നിലേക്ക് നടൻ എത്തി, കാര്യം നിസ്സാരം