Select Your Language

Notifications

webdunia
webdunia
webdunia
webdunia

Aparna Balamurali: ദേശീയ പുരസ്‌കാര ജേതാവിനോപ്പം അഭിനയിക്കാന്‍ ഒരു ഭാഗ്യം കിട്ടി,...ചെറുതല്ലാത്ത സന്തോഷം, വിശേഷങ്ങളുമായി നടന്‍ കണ്ണന്‍ സാഗര്‍

Aparna Balamurali: ദേശീയ പുരസ്‌കാര ജേതാവിനോപ്പം അഭിനയിക്കാന്‍ ഒരു ഭാഗ്യം കിട്ടി,...ചെറുതല്ലാത്ത സന്തോഷം, വിശേഷങ്ങളുമായി നടന്‍ കണ്ണന്‍ സാഗര്‍

കെ ആര്‍ അനൂപ്

, ശനി, 23 ജൂലൈ 2022 (09:58 IST)
അപര്‍ണ ബാലമുരളിയ്‌ക്കൊപ്പം നീരജ് മാധവ് ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'സുന്ദരി ഗാര്‍ഡന്‍സ്'. നവാഗതനായ ചാര്‍ലി ഡേവിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം അഭിനയിക്കാനായ സന്തോഷത്തിലാണ് നടന്‍ കണ്ണന്‍ സാഗര്‍. 
 
കണ്ണന്‍ സാഗറിന്റെ വാക്കുകള്‍ 
 
അഭിമാന നിമിഷങ്ങള്‍ അത് യാത്രശ്ചികമായോ, പ്രതീക്ഷിക്കാതെയുള്ള നിലനില്‍പ്പിലോ ഒക്കെയാവാം ചില വ്യക്തിത്വങ്ങളില്‍ അംഗീകാരങ്ങള്‍ വന്നുചേരുക,അത് നിയോഗമോ ഭാഗ്യമോ അവരവര്‍ ചെയ്യുന്ന പരിശ്രമങ്ങള്‍, ആത്മ സമര്‍പ്പണങ്ങളുടെ ഭാഗമോ കര്‍മ്മഫലമോ സുഹൃതങ്ങളോ ഒക്കെ ഘടകങ്ങള്‍ ആവാം...
 
രണ്ടു തവണ ദേശീയപുരസ്‌കാരത്തിനു അര്‍ഹനായ തിരകഥാകൃത്തും, സംവിധായകനുമായ നമ്മുടെ അഭിമാനം ശ്രീ: സലിം അഹമ്മദ് അദ്ദേഹം നിര്‍മ്മാണം ചെയ്തു, ചാര്‍ളി ഡെവിസ് എന്ന പുതുമുഖ സംവിധായകന്‍ തിരക്കഥ ഒരുക്കി സംവിധാനവും ചെയ്തു, ശ്രീ: സ്വരൂപ് ക്യാമറ ചലിപ്പിച്ച പുതിയ ചിത്രമായ ' സുന്ദരീ ഗാര്‍ഡന്‍സ് ' എന്ന ചിത്രത്തില്‍ ഈ ദേശീയ പുരസ്‌കാര ജേതാവിനോപ്പം അഭിനയിക്കാന്‍ ഒരു ഭാഗ്യം കിട്ടി,...
 
ഈ സിനിമയില്‍ തന്നെ ഭാഗമായതില്‍ ചെറുതല്ലാത്ത സന്തോഷം എന്നില്‍ ഉണ്ടാക്കുന്ന ഉള്‍പുളകം ഞാന്‍ അത്ഭുതത്തോടെ, അതിശയത്തോടെ, അഭിമാനത്തോടെ, ആദരവോടെ നോക്കി കണ്ടിരുന്നു, വീണ്ടും സന്തോഷം തരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വാനോളം അഭിമാനം തോന്നുന്നു, ചിത്രം ഉടന്‍ പുറത്തിറങ്ങും...
 
ദേശീയപുരസ്‌കാരം വാങ്ങിയ അഭിനേത്രി അപര്‍ണ്ണാ ബാലമുരളിക്ക്, ദേശീയപുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ കഴിവുറ്റ എല്ലാ പ്രതിഭകള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതിനോടൊപ്പം, പുരസ്‌കാരനിറവുകള്‍ വീണ്ടും വന്നുചേരുവാന്‍ പ്രാര്‍ഥനകള്‍ നേര്‍ന്നു, മലയാളത്തിലെയും, മറ്റു ഭാഷാ ചിത്രങ്ങളിലെയും പുരസ്‌കാര നേതാക്കള്‍ക്ക് എന്റേയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍... 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദ് ഫാസിലിന്റെ 'മലയന്‍കുഞ്ഞ്' എങ്ങനെ ഉണ്ട്?