നരസിംഹം വന്ന ദിവസം പ്രണവ് വരും, അടുത്ത രാജാവാകാന്‍ !

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (20:52 IST)
പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യചിത്രം ‘ആദി’ അണിയറയില്‍ ഒരുങ്ങുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണ്. പ്രണവിനെ നായകനായി ലോഞ്ച് ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ‘ആദി’ മലയാള സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ഒരു പ്രൊജക്ടായി മാറിയിരിക്കുകയാണ്.
 
2018 ജനുവരി 26നാണ് ‘ആദി’ റിലീസ് ചെയ്യുന്നത്. റിപ്പബ്ലിക് ദിനമായ അന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 18 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2000 ജനുവരി 26നാണ് മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ‘നരസിംഹം’ റിലീസായത്.
 
നരസിംഹം റിലീസായ അതേ നാളില്‍ പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ അത് നരസിംഹത്തേക്കാള്‍ വലിയ വിജയമായിരിക്കണമെന്ന ആഗ്രഹവും നിര്‍ബന്ധവും മോഹന്‍ലാലിനും ആന്‍റണി പെരുമ്പാവൂരിനും ജീത്തു ജോസഫിനുമുണ്ട്. അതുകൊണ്ടുതന്നെ ‘ആദി’യെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറുകയാണ്.
 
ആദിയുടെ അവസാന ഷെഡ്യൂള്‍ ഉടന്‍ എറണാകുളത്ത് ആരംഭിക്കും. ജഗപതി ബാബുവാണ് ഈ സിനിമയിലെ പ്രധാന വില്ലന്‍. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ആദിയുടെ ഹൈലൈറ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു

പുടിന്റെ രഹസ്യ ഭക്ഷണക്രമം പുറത്ത്: 73 വയസ്സിലും അദ്ദേഹത്തിന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം ഇതാണ്

അടുത്ത ലേഖനം
Show comments