Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്, പക്ഷേ അതൊരു അബദ്ധമായി തോന്നിയത് ഇപ്പോഴാണ്' - ചിന്ത ജെറോമിനെ പരിഹസിച്ച് താരങ്ങൾ

ജിമ്മിക്കി കമ്മലും ചിന്ത ജെറോമും!

'പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്, പക്ഷേ അതൊരു അബദ്ധമായി തോന്നിയത് ഇപ്പോഴാണ്' - ചിന്ത ജെറോമിനെ പരിഹസിച്ച് താരങ്ങൾ
, ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (10:11 IST)
'എന്റമ്മേടെ ജിമ്മിക്കി കമ്മൽ, എന്റപ്പൻ കട്ടോണ്ട് പോയേ...
എന്റപ്പന്റെ ബ്രാണ്ടി കുപ്പി, എന്റമ്മ കുടിച്ചു തീർത്തേ...'
ലോക മലയാളികൾ അടുത്തിടെ ഏറ്റു പാടിയ പാട്ടിന്റെ ആദ്യവരികളാണിത്. ഷാൻ റഹ്മാന്റെ ഈ ഗാനം ദിവസങ്ങൾക്കുള്ളിലാണ് യുട്യൂബിൽ ഹിറ്റായത്. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്ന് പാടിയ ഈ പാട്ടിനെ വിമർശിച്ച ചിന്താ ജെറോമിനെ ട്രോളി താരങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. 
 
കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മൽ മോഷ്ടിക്കുന്നവരല്ല അച്ഛൻമാർ. അഥവാ ആ ജിമ്മിക്കി കമ്മൽ ആരെങ്കിലും മോഷ്ടിച്ചാൽ അതിന് ബ്രാൻഡി കുടിക്കുന്നവരല്ല അമ്മമാർ എന്നാണ് പാട്ടിനെ കുറിച്ച് സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം. ആ പാട്ട് എന്തുകൊണ്ട് ഹിറ്റായി എന്ന് നമ്മൾ ചർച്ചക്ക് വിധേയമാക്കണമെന്നും ചിന്ത പറഞ്ഞു. 
 
ഇതിനു മറുപടിയുമായി ഷാൻ റഹ്മാനും അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഉൾപ്പെടെയുള്ള താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്, പക്ഷേ മണ്ടത്തരം ഒരു അബദ്ധമായി തോന്നിയത് ഇപ്പോഴാണ് എന്നാണ് ഷാന്‍ ഫേസ്ബുക്കിൽ കുറിച്ചത്. 
 
"ദേവരാജൻ മാസ്റ്ററും ഓ എൻ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കിൽ “പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?”, “അങ്ങനെ ആയാൽ തന്നെ, ആ അമ്പിളിയിൽ എങ്ങിനെ കണ്ണ് ഏറിയും?”, “കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?” എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നേനെ...!" മുരളി ഗോപി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റനോട്ടത്തിൽ ദിലീപ്, പക്ഷേ തണ്ടർ ഫോഴ്സിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു!