Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ - ശരത്കുമാര്‍ ടീം വീണ്ടും, രമ്യ കൃഷ്ണന്‍ നായിക

മോഹന്‍ലാല്‍ - ശരത്കുമാര്‍ ടീം വീണ്ടും, രമ്യ കൃഷ്ണന്‍ നായിക
, തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (16:13 IST)
മോഹന്‍ലാലും ശരത്കുമാറും വീണ്ടും ഒന്നിക്കുന്നു. ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം ഇവര്‍ ഒന്നിക്കുന്ന സിനിമയില്‍ രമ്യ കൃഷ്ണന്‍ ആണ് നായിക.
 
ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ സിദ്ദിക്ക് അവതരിപ്പിക്കുന്നു. ഈ സിനിമയ്ക്കായി 100 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.
 
ആടുതോമ പോലെ വളരെ ശക്തമായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു റോഡ് മൂവിയായാണ് ചിത്രം അവതരിപ്പിക്കുക.
 
പല ഭാഷകള്‍ സംസാരിക്കുന്ന, ശാരീരികമായി ഏറെ കരുത്തനായ കഥാപാത്രം മോഹന്‍ലാല്‍ ആരാധകര്‍ക്ക് ത്രില്ലടിക്കാന്‍ ആവശ്യമായ ഘടകങ്ങള്‍ എല്ലാം ചേര്‍ന്നതാണ്. 
 
ഈ ആക്ഷന്‍ ത്രില്ലര്‍ ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടികൾ വാരി കുതിക്കുന്ന രാമലീലയ്ക്ക് 23ആം ദിവസം കിട്ടിയത് എട്ടിന്റെ പണി!