നിവിന്‍ പോളിയെ മറികടന്ന് ദിലീപിന്റെ പടയോട്ടം !
തമിഴ്നാട്ടിലും രാമനുണ്ണിക്ക് എതിരാളികളില്ല !
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിന്റെ കരിയര്‍ അവസാനിച്ചെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ രാമലീലയ്ക്ക് മലയാളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും പ്രേക്ഷകര്‍ നല്കിയ പിന്തുണ ദിലീപിന്റെ കരിയറിന്റെ അവസാനമെന്ന് മുദ്രകുത്തിയവര്‍ക്കുള്ള മറുപടിയാണ്.
2017ല്‍ തമിഴ്നാട്ടില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം രാമലീല സ്വന്താമാക്കി. 18 ദിവസം കൊണ്ട് തമിഴ്നാട്ടിലെ വിവിധ തിയറ്ററുകളില്‍ നിന്നായി 63.67 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെ മറികടന്നാണ് രാമലീല ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 63.66 ലക്ഷമാണ് തമിഴ്നാട്ടില്‍ നിന്നും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം തമിഴ്നാട്ടില്‍ അവസാനിപ്പിച്ച് കഴിഞ്ഞു.