Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ 10 വര്‍ഷങ്ങള്‍,ഇത്രയധികം സ്നേഹം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഞ്ജലി മേനോന്‍

10 years of Bangalore Days

കെ ആര്‍ അനൂപ്

, വെള്ളി, 31 മെയ് 2024 (10:52 IST)
അഞ്ജലി മേനോന്‍ ബിഗ് സ്‌ക്രീനില്‍ തീര്‍ത്ത ചലച്ചിത്ര വിസ്മയം ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമ പ്രേമികളുടെ അരികിലെത്തിയിട്ട് 10 വര്‍ഷമാകുകയാണ്.ബാംഗ്ലൂര്‍ ഡേയ്‌സിലെ കുട്ടനും,അര്‍ജുനും, ദിവ്യയും,ദാസുമെല്ലാം ആരാധകരുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. അതുകൊണ്ട് തന്നെയാണ് ചിത്രത്തിന് റിമയ്ക്ക് ഉണ്ടായതും. 2014 മേയ് 30നായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. സിനിമയുടെ ഓര്‍മ്മകളിലാണ് അഞ്ജലി മേനോന്‍.
'ഇത്രയും കാലം ഈ ചിത്രത്തിന് ഇത്രയധികം സ്നേഹം ലഭിക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല',--അഞ്ജലിമേനോന്‍ പത്താം വാര്‍ഷികത്തില്‍ ആരാധകരോട് നന്ദി പറഞ്ഞുകൊണ്ട് എഴുതി.
അഞ്ജലി മേനോന് മികച്ച തിരക്കഥയും,കഴിവുള്ള അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും കൂടിച്ചേര്‍ന്നപ്പോള്‍ സിനിമ വന്‍ വിജയമായി മാറി. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയുടെ വിജയത്തിനു ശേഷമാണ് അഞ്ജലി മേനോന്‍ ബാംഗ്ലൂര്‍ ഡെയ്‌സ് ചെയ്തത്. ചിത്രത്തിലെ ഗോപി സുന്ദറിന്റെ ഗാനങ്ങളും മികച്ചതായിരുന്നു.
സിനിമയിലെ ഓരോ കഥാപാത്രങ്ങളും സിനിമ കാണുന്ന പ്രേക്ഷകന്റെ ഹൃദയത്തില്‍ ഹൃദയത്തിലേക്ക് ഇറക്കിവിടുവാനും അഞ്ജലി മേനോന് സാധിച്ചു. അന്‍വര്‍ റഷീദ്, സോഫിയ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ബാംഗ്ലൂര്‍ ഡേയ്സ് നിര്‍മ്മിച്ചത്. ഉസ്താദ് ഹോട്ടലിന് ശേഷം അഞ്ജലി മേനോനും അന്‍വര്‍ റഷീദും ഒരുമിച്ച ചിത്രം കൂടിയാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. ചിത്രത്തിലെ ജീവനുള്ള സീനുകള്‍ക്കായി ക്യാമറ ചലിപ്പിച്ചത് സമീര്‍ താഹിറായിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബിരിയാണി' സിനിമയിലൂടെ ലഭിച്ച സംസ്ഥാന അവാര്‍ഡ് കനി കുസൃതി വേണ്ടന്നു വയ്ക്കണം:ഹരീഷ് പേരടി