ദൃശ്യം 2 വിന് ശേഷം ജിത്തു ജോസഫ്- മോഹന്‍ലാല്‍ ടീം ഒന്നിച്ചപ്പോള്‍ ട്വല്‍ത്ത് മാന്‍ പിറന്നു. ഒരു മിസ്റ്ററി ത്രില്ലറായി പ്രേക്ഷകരിലേക്കെത്തനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. ട്രെന്‍ഡിങ്ങില്‍ ആറാം സ്ഥാനത്താണ് ടീസര്‍. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് കിടിലന്‍ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായര്‍, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ട്രെയിലറിനായി ആരാധകര്‍ കാത്തിരിക്കുന്നു.