Select Your Language

Notifications

webdunia
webdunia
webdunia
webdunia

2018 റിലീസിന് മുന്‍പ് നിര്‍മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്:ജൂഡ് ആന്തണി

2018 റിലീസിന് മുന്‍പ് നിര്‍മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്:ജൂഡ് ആന്തണി

കെ ആര്‍ അനൂപ്

, ചൊവ്വ, 6 ജൂണ്‍ 2023 (17:43 IST)
2018 എന്ന സിനിമ ഒടിടി റിലീസ് എത്തുമ്പോള്‍ സംസ്ഥാനത്തെ തീയറ്ററുകള്‍ രണ്ട് ദിവസത്തേക്ക് തുറന്ന് പ്രവര്‍ത്തിക്കില്ല. തീയറ്ററുകാരുമായുള്ള കരാര്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് സൂചന സമരം. ഇപ്പോഴിതാ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ഇതിനെക്കുറിച്ച് തുറന്നു പറയുകയാണ്.
 
'തീയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു . സിനിമ റിലീസിന് മുന്‍പ് നിര്‍മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത് . അത് കൊണ്ടാണ് സോണി ലൈവ് ഡീല്‍ വന്നപ്പോള്‍ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത് . ഇതാരും മനഃപൂര്‍വം ചെയ്യുന്നതല്ല',-ജൂഡ് ആന്തണി ജോസഫ് കുറിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2018 നെതിരായ പ്രതിഷേധം; സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും