Webdunia - Bharat's app for daily news and videos

Install App

2024ലെ ആദ്യ 100 കോടി തമിഴ് ചിത്രം,'അരണ്‍മനൈ 4' ഒടിടിയിലേക്ക്, റിലീസ് തീയതി

കെ ആര്‍ അനൂപ്
വ്യാഴം, 6 ജൂണ്‍ 2024 (09:28 IST)
തമിഴ് സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന അരണ്‍മനൈ നാല് വിജയകരമായി പ്രദര്‍ശനം തുടരുന്നു.മുന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടന്‍ സുന്ദര്‍ സി തന്നെയാണ് അരണ്‍മനൈ നാലാം ഭാഗവും ഒരുക്കിയിരിക്കുന്നത്.തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തുന്നത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന തമിഴ്‌നാട്ടില്‍ വിജയകരമായി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ
സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
 
 ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം ഒടിടി റിലീസായി എത്തുന്നത്. ചിത്രം വരുന്ന ജൂണ്‍ 21നാണ് ഒടിടിയില്‍ എത്തുമെന്നാണ് പറയപ്പെടുന്നത്.
 
യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹിപ്ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇ കൃഷ്ണമൂര്‍ത്തി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഫെന്നി ഒലിവര്‍, കലാസംവിധാനം ഗുരുരാജ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍ എന്നിവരും നിര്‍വഹിക്കുന്നു. 
 
അരണ്‍മനൈ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുക്കിയ സുന്ദറിന്റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് നാലാം ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments